വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡിബ്രുയ്‌ന്റെ പരിക്ക്... കളിക്കളത്തിനോട് താരത്തിന് വീണ്ടും ബ്രേക്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയ്ന്‍ വീണ്ടും പരിക്കിന്റെ പിടിയില്‍. വ്യാഴാഴ്ച നടന്ന ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഫുള്‍ഹാമിനെതിരേയുള്ള മല്‍സരത്തിനിടെയാണ് ബെല്‍ജിയം താരമായ ഡിബ്രുയ്‌ന് പരിക്കേറ്റത്. 27 കാരനായ താരത്തിന്റെ ഇടതു കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ അഞ്ചാഴ്ച മുതല്‍ ആറാഴ്ച വരെ ഡിബ്രുയ്ന്‍ കളിക്കാനാവില്ല. ഫുള്‍ഹാമിനെതിരായ മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് താരത്തിന് പരിക്കേറ്റത്.

Kevin de Bruyne

നേരത്തെ, ആഗസ്റ്റില്‍ താരത്തിന്റെ വലതു കാലിന് പരിക്കേറ്റിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി വീണ്ടും തിരിച്ചെത്തിയ ഡിബ്രുയ്‌ന് വീണ്ടും ആഘാതമായിരിക്കുകയാണ് ഇടതു കാലിനേറ്റ പരിക്ക്. ഈ സീസണില്‍ ഇതുവരെ താരത്തിന് മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് സിറ്റിക്കു വേണ്ടി കളത്തിലിറങ്ങാനായത്.

Story first published: Saturday, November 3, 2018, 8:18 [IST]
Other articles published on Nov 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X