Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെര്‍ജിയോ റാമോസ് ഗുസ്തി താരമോ? ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സംഭവിച്ചത്; ആഞ്ഞടിച്ച് ക്ലോപ്പ്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ദയാരഹിതമായ കളിക്കെതിരെ ആഞ്ഞടിച്ച് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. റാമോസിന്റെ കടുത്ത ടാക്ലിങ്ങിന് വിധേയനായി പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് മൈതാനം വിടേണ്ടിവന്നിരുന്നു.

ഫൈനലിനുശേഷം ഇതാദ്യമായാണ് ക്ലോപ്പ് റാമോസിനെതിരെ രംഗത്തെത്തുന്നത്. അന്നത്തെ ആ സംഭവം താന്‍ വീണ്ടും പുറത്തെടുക്കുകയാണെന്ന് ക്ലോപ്പ് പറഞ്ഞു. ആ കളി ഒരിക്കല്‍ക്കൂടി കണ്ടവര്‍ ആരും റയലിനെ പിന്തുണയ്ക്കില്ല. അത്രമാത്രം ക്രൂരമായാണ് അവര്‍ എതിരാളികളെ വീഴ്ത്തിയത്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ക്ലോപ്പ് പറഞ്ഞു.

jurgenklopp

വിഎആര്‍ പോലുള്ള സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ അത് റഫറിമാര്‍ക്ക് വീണ്ടും കാണാമായിരുന്നു. ചുവപ്പുകാര്‍ഡ് കാണിച്ചില്ലെങ്കിലും എന്താണ് അത് എന്ന് ആശ്ചര്യപ്പെടുകയെങ്കിലും ചെയ്യുമായിരുന്നു. ഗോള്‍കീപ്പറെ ഫൗള്‍ ചെയ്തു വീഴ്ത്തുക. പ്രധാന താരത്തെ ഗുസ്തിയിലെന്ന പോലെ പരിക്കേല്‍പ്പിക്കുക. അതിനുശേഷംകളി ജയിപ്പിക്കുക. അതാണ് സംഭവിച്ചതെന്ന് ക്ലോപ്പ് പറഞ്ഞു.

ഒരു വ്യക്തി എന്ന നിലയില്‍ റാമോസ് ചെയ്തതിനോടും അതിനുശേഷം പ്രതികരിച്ചതിനോടും തനിക്ക് യോജിപ്പില്ല. ഇതൊരു സാധാരണ സംഭവമല്ല. കളി നന്നായി കളിച്ച് ജയിക്കുന്നതിനോടാണ് താന്‍ യോജിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം നേടിയിരുന്നു.

Story first published: Saturday, July 28, 2018, 17:25 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+