ലിവര്‍പൂള്‍ ഇംഗ്ലണ്ടിലെ ബ്രസീലാണോ? അതോ ബ്രസീല്‍ അന്താരാഷ്ട്ര ഫുട്‌ബോളിലെ ലിവര്‍പൂളോ?
ലണ്ടന്‍: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പിന്തുടരുന്നത് ലിവര്‍പൂളിന്റെ കേളീ ശൈലിയാണെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് എവര്‍ട്ടനെതിരെ ഡെര്‍ബി മാച്ചിന് തയ്യാറെടുക്കവെയാണ് ക്ലോപ് ഇത്തരമൊരു താരതമ്യ പരാമര്‍ശം നടത്തിയത്. ബ്രസീല്‍ കോച്ച് ടിറ്റെയുമായി തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച നടത്താറുണ്ടത്രെ യുര്‍ഗന്‍ ക്ലോപ്. പക്ഷേ, ഭാഷാപ്രശ്‌നമുള്ളതിനാല്‍ നേരിട്ടുള്ള ആശയവിനിമയല്ല.
ടിറ്റയുടെ സ്റ്റാഫില്‍ ഇംഗ്ലീഷ് അറിയുന്ന വ്യക്തിയാണ് ക്ലോപുമായി ഫുട്‌ബോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രത്യേകിച്ചും റോബര്‍ടോ ഫിര്‍മിനോ, ഫിലിപ് കോട്ടീഞ്ഞോ എന്നീ ബ്രസീലിയന്‍ താരങ്ങളുടെ ഫിറ്റ്‌നെസും മറ്റുമായാണ് ചര്‍ച്ച. രണ്ട് പേരുംലിവര്‍പൂളിന്റെ പ്രധാന കളിക്കാരാണ്. ബ്രസീല്‍ അടുത്തിടെ മികച്ച ഫോമില്‍ കളിക്കുന്നതിന്റെ രഹസ്യവും ലിവര്‍പൂള്‍ താരങ്ങളുടെ സാന്നിധ്യമാണെന്ന് ക്ലോപ് അവകാശപ്പെടുന്നു.

ലിവര്‍പൂളില്‍ റോബര്‍ടോ ഫിര്‍മിനോ ഒമ്പതാം നമ്പറിലാണ് കളിക്കുന്നത്. ബ്രസീലും ഫിര്‍മിനോയെ ഉപയോഗപ്പെടുത്തുന്നത് പൊസിഷനിലെ ഒമ്പതാമനായിട്ടാണ്. ടീമിന് കൂടുതല്‍ സ്‌പേസ് സൃഷ്ടിക്കുന്നതില്‍ ഫിര്‍മിനോ മിടുക്കനാണ്. ബ്രസീല്‍ മികച്ചവിജയം കൈവരിക്കുന്നത് ഫിര്‍മിനോയുടെ ഈ മികവിലാണ്. ലിവര്‍പൂളില്‍ കളിക്കുന്ന പൊസിഷനാണ് ബ്രസീലില്‍ കോട്ടീഞ്ഞോക്കും ടിറ്റെ നല്‍കുന്നത്. ഇവരുടെ കേളീ ശൈലിയും പ്രതിഭയും ബ്രസീല്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അത് ലിവര്‍പൂളിന്റെ രീതിയായി മാറുന്നു- ക്ലോപ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications