Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്സ് കപ്പിൽ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യ കളത്തിലേക്ക്; എതിരാളിയെ പ്രഖ്യാപിച്ചു

ബാങ്കോക്ക്: 1977 നു ശേഷം കിങ്‌സ് കപ്പ് കളിക്കാനൊരുങ്ങി ഇന്ത്യ. അടുത്ത മാസം തായ്‌ലാൻഡിൽ വെച്ചാണ് കിങ്‌സ് കപ്പ് ടൂർണമെന്റ് അരങ്ങേറുന്നത്. ജൂൺ അഞ്ചിന് കരീമ്പിയൻ രാജ്യമായ കുറസോവയുമായാണ് ഇന്ത്യയുടെ മത്സരം. അന്നേദിനം നടക്കുന്ന മത്സരത്തിൽ ആതിഥേയരായ തായ്‌ലാൻഡ് വിയറ്റ്നാമിനെ നേരിടും.

football

മത്സരത്തിലെ വിജയികൾ ജൂൺ എട്ടിനു നടക്കുന്ന കിരീടപ്പോരാട്ടത്തിൽ കൊമ്പ്കോർക്കും. 1968 മുതൽ തായ്‌ലാൻഡ് ഫുട്ബോൾ അസോസിയേഷൻ നടത്തിവരുന്ന ടൂർണമെന്റാണ് കിങ്‌സ് കപ്പ്. 1977ലാണ് അവസാനമായി ഇന്ത്യ കിങ്സ് കപ്പിൽ കളിച്ചത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ കുറസോവ 82 ഉം ഇന്ത്യ 101 ഉം സ്ഥാനത്താണുള്ളത്. തായ്‌ലാൻഡ് 114, വിയറ്റ്നാം 98 എന്നിങ്ങനെയാണ് റാങ്കിങ്.

Story first published: Thursday, May 9, 2019, 14:58 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+