Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററിന്റെ കളി കാണിക്കാത്ത ചാനല്‍ ഉടമയെ തൂക്കിലേറ്റുമോ?

ലണ്ടന്‍: വടക്കന്‍ കൊറിയയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത ചാനലുടമകളെ തൂക്കിക്കൊല്ലുമോ. അതിനു സാധ്യതയുണ്ട്. കാരണം ക്രൂരതയുടെ പര്യായമെന്നറിയപ്പെടുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ഇഷ്ട ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടീമിന്റെ എല്ലാകളികളും രാജ്യത്ത് പ്രക്ഷേപണം ചെയ്യണമെന്നാണ് കിങിന്റെ ഉത്തരവ്.

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട്, ബുണ്ടസ് ലീഗ്, കുതിരയോട്ടം, ഗോള്‍ഫ് എന്നിവയ്ക്കാണ് രാജ്യത്ത് പ്രക്ഷേപണത്തിനുള്ള അവകാശം. ഉന്നിന്റെ ഏതെങ്കിലും നിര്‍ദ്ദേശം തെറ്റിക്കുന്നവര്‍ക്ക് ക്രൂരമായ ശിക്ഷയാണ് നല്‍കി വരുന്നത്. തൂക്കിലേറ്റലും, പട്ടിയെക്കൊണ്ട് കടിപ്പിച്ചും, കുഴിച്ചു മൂടലുമൊക്കെ ഉന്നിന്റെ ഇഷ്ടവിനോദമാണ്.

kim-jong-un

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു പക്ഷേ ഉത്തര കൊറിയന്‍ ടീം ആയിരുന്നെങ്കില്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന കാരണത്താല്‍ കോച്ചിനെയും കളിക്കാരെയും വധശിക്ഷയ്ക്കു വിധേയനാക്കാനും മടിക്കില്ല ഉന്‍. നേരത്തെ ഉത്തര കൊറിയന്‍ ടീം ലോകകപ്പില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ കോച്ചും കളിക്കാരും ഇത്തരമൊരു സാഹചര്യം അഭിമുഖീകരിച്ചതാണ്.

ഉത്തരകൊറിയയില്‍ ഭരണത്തിലേറാന്‍ സഹായിച്ച അമ്മവനെ ഉന്‍ ഈയിടെയാണ് വേട്ട നായ്ക്കളെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ഉന്നിനെ വിട്ടകന്ന കാമുകിയെ ആകട്ടെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുരൂഹമായി അപ്രത്യക്ഷപ്പെട്ട കാമുകിയെ ഉന്‍ ജീവനോടെ കുഴിച്ചു മുടിയിട്ടുണ്ടാകാമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Story first published: Sunday, August 31, 2014, 8:08 [IST]
Other articles published on Aug 31, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+