Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ സൂപ്പര്‍ ഗോളി കെയിലര്‍ നവാസ് ഇനി രണ്ടാം നമ്പര്‍; വല കാക്കുക കുര്‍ട്ടോയിസ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിനുവേണ്ടി ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ ഗോളി കെയിലര്‍ നവാസ് ഇനി രണ്ടാം നമ്പര്‍ ഗോളിയായി മാറും. ചെല്‍സിയില്‍നിന്നും തിബൗട്ട് കുര്‍ട്ടോയിസ് എത്തിയതോടെയാണ് നവാസിന്റെ സ്ഥാനം നഷ്ടമാകുന്നത്. നവാസിനെ ഒഴിവാക്കാന്‍ റയല്‍ മാഡ്രിഡ് താത്പര്യം കാട്ടിയിട്ടില്ലാത്തതിനാല്‍ താരത്തിന്റെ സ്ഥാനം ഇനി സൈഡ്‌ബെഞ്ചിലായിരിക്കും.

2014 ബ്രസീല്‍ ലോകകപ്പില്‍ കോസ്‌റ്റോറിക്കയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെയാണ് നവാസ് ശ്രദ്ധേയനാകുന്നത്. അതേവര്‍ഷം തന്നെ റയല്‍ മാഡ്രിഡിലുമെത്തി. പിന്നീട് റയല്‍ തുടര്‍ച്ചയായി മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോഴും 2017ല്‍ ലാലീഗ സ്വന്തമാക്കിയപ്പോഴും നവാസ് ആയിരുന്നു റയലിനുവേണ്ടി വലകാത്തത്.

Keylor Navas

കുര്‍ട്ടോയിസ് ടീമിലെത്തിയതോടെ നവാസിന്റെ സ്ഥാനം തെറിക്കുമെന്നുറപ്പായി. എന്നാല്‍, ടീം വിടാന്‍ താത്പര്യമില്ലെന്നാണ് നവാസിന്റെ പ്രതികരണം. റഷ്യ ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡ് നേടിയ കുര്‍ട്ടോയിസ് തന്നെയായിരിക്കും റയലിന്റെ ഒന്നാം നമ്പര്‍ ഗോളി. എന്നാല്‍, റയല്‍ വിടുന്നത് ആലോചിക്കാന്‍പോലുമാകില്ലെന്നാണ് നവാസ് പറയുന്നത്.

ചെല്‍സി താരമായിരുന്ന കുര്‍ട്ടോയിസ് നേരത്തെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാനെത്തിയിരുന്നു. 2011 മുതല്‍ 2014വരെ അത്‌ലറ്റിക്കോ മാഡ്രിഡില്‍ കളിച്ചതിനാല്‍ കുടുംബം മാഡ്രിഡിലാണ് താമസിക്കുന്നത്. സ്പാനിഷ് ലീഗിനെക്കുറിച്ചും ടീമുകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളതിനാല്‍ റയല്‍ മാഡ്രിഡിലേക്കുള്ള കൂറുമാറ്റം താരത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Story first published: Thursday, August 9, 2018, 18:29 [IST]
Other articles published on Aug 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+