Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി; സൂപ്പര്‍താരത്തിന് പരിക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനായി പുതിയ സീസണില്‍ കളി തുടങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആശങ്കയായി സൂപ്പര്‍ താരത്തിന് പരിക്ക്. കഴിഞ്ഞ സീസണില്‍ ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബെല്‍ജിയം താരം കെവിന്‍ ഡി ബ്രുയിനാണ് പരിശീലനത്തിനിടെ പരിക്കേറ്റത്.

വലതുകാല്‍മുട്ടിന് പരിക്കേറ്റ ഡി ബ്രുയിന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് അറിയാന്‍ കഴിയൂ എന്ന് പ്രതിരോധനിര താരം കെയില്‍ വാക്കര്‍ പറഞ്ഞു. എത്ര കളികളില്‍ താരത്തിന് പുറത്തിരിക്കേണ്ടിവരുമന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റിന് വ്യക്തതയില്ല.

kevindebruyne2

2015-16 സീസണില്‍ താരത്തിന് വലതുകാല്‍മുട്ടിലെ പരിക്കുകാരണം രണ്ടുമാസത്തോളം നഷ്ടമായിരുന്നു. ഇതേ കാലിന് വീണ്ടും പരിക്കേറ്റത് സിറ്റിക്ക് ആശങ്കയുളവാക്കുന്നുണ്ട്. സീസണില്‍ ആഴ്‌സണലുമായുള്ള ആദ്യ മത്സരത്തില്‍ 2-0ത്തിന്റെ ജയം നേടിയ ടീമിന് മുഖ്യ കളിക്കാരന്റെ പരിക്ക് വിനയാകുമെന്ന ആശങ്ക ആരാധകരും പങ്കുവെച്ചു. റഷ്യ ലോകകപ്പില്‍ ബെല്‍ജിയത്തിനുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരമാണ് ഡി ബ്രുയിന്‍. ബോക്‌സ് ടു ബോക്‌സ് കളിക്കുന്ന സൂപ്പര്‍ താരത്തിന്റെ അഭാവം സിറ്റി എങ്ങിനെ മറികടക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Story first published: Thursday, August 16, 2018, 11:55 [IST]
Other articles published on Aug 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+