വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പൂനെ സിറ്റിയില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് വിയ്യാറയല്‍ കേരള താരത്തെ റാഞ്ചി

മലപ്പുറം ജില്ലയിലെ പട്ടര്‍ക്കടവ് സ്വദേശി ആഷിഖ് കുരുനിയാന്‍ സ്പാനിഷ് ലാ ലിഗയിലെ വിയ്യാറയല്‍ ക്ലബ്ബുമായി കരാറിലെത്തി.

By കാശ്വിന്‍

കോഴിക്കോട്: മലപ്പുറം ജില്ലയിലെ പട്ടര്‍ക്കടവ് സ്വദേശി ആഷിഖ് കുരുനിയാന്‍ സ്പാനിഷ് ലാ ലിഗയിലെ വിയ്യാറയല്‍ ക്ലബ്ബുമായി കരാറിലെത്തി. ഇന്ത്യയുടെ അണ്ടര്‍ 19 താരമായ ആഷിഖ് പൂനെ സിറ്റി എഫ് സിയുടെ അക്കാദമി പ്രൊഡക്ടാണ്. പൂനെ സിറ്റിയുമായി രണ്ടര മാസത്തെ വായ്പാ കരാറിലാണ് ആഷിഖ് സ്‌പെയ്‌നിലേക്ക് പറക്കുന്നത്. ഒക്‌ടോബര്‍ 31നാണ് ആഷിഖ് വിയ്യാറയല്‍ ക്യാമ്പില്‍ ചേരുക.

സ്പാനിഷ് ലാ ലിഗ ക്ലബ്ബുമായി കരാറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആഷിഖ്. നേരത്തെ ലെഗാനെസുമായി ഇഷാന്‍ പണ്ഡിത കരാറിലെത്തിയിരുന്നു. ഐ ലീഗ് ക്ലബ്ബായ പൂനെ എഫ് സിയുടെ അക്കാദമിയില്‍ പയറ്റിത്തെളിഞ്ഞ ആഷിഖ് ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിലേക്ക് ചേക്കാറാനിരുന്നതാണ്.

villarreal

അതിനിടെയാണ്, പൂനെ എഫ് സി അക്കാദമിയെ ഐ എസ് എല്‍ ടീമായ പൂനെ സിറ്റി എഫ് സി ഏറ്റെടുക്കുന്നത്. ഇതോടെ, ആഷിഖിന്റെ മാതൃക്ലബ്ബായി പൂനെ സിറ്റി മാറി.

ക്രിയേറ്റ് മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായുമൊക്കെ ഉപയോഗപ്പെടുത്താവുന്ന പ്ലെയറാണ് ആഷിഖ്. 2014-15 അണ്ടര്‍ 19 ഐ ലീഗ് സീസണില്‍ പൂനെ എഫ് സിയെ റണ്ണേഴ്‌സപ്പാക്കുന്നതില്‍ ആഷിഖിന് വലിയ റോളുണ്ട്. ഈപ്രകടനം മലയാളി താരത്തെ ദേശീയ അണ്ടര്‍ 19 നിരയിലെത്തിച്ചു.

Story first published: Wednesday, October 26, 2016, 10:19 [IST]
Other articles published on Oct 26, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X