Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും കേരളത്തിലേക്ക്, കാലിക്കറ്റ് ചാമ്പ്യന്മാര്‍

മലപ്പുറം: ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമുകള്‍ക്ക് വിജയം. ചാമ്പ്യന്‍ഷിപ്പിലെ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കാലിക്കറ്റ് , കേരള, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്കും, നാലാം സ്ഥാനം ഹിന്ദുസ്ഥാന്‍ സര്‍വകലാശാല ചെന്നൈയും നേടി . തുടര്‍ച്ചയായി മൂന്നാം തവണയാണ് കാലിക്കറ്റ് ഈ വിജയം കൈവരിച്ചിട്ടുള്ളത് .

ഇന്ന് ഹിന്ദുസ്ഥാനും കാലിക്കറ്റും നടന്ന നിര്‍ണായക മത്സരത്തില്‍ കാലിക്കറ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ഹിന്ദുസ്ഥാനെ പരാജയപെടുത്തികൊണ്ട് രണ്ടു വിജയവും ഒരു സമനിലയുമായി പോയിന്റില്‍ മുന്നിട്ടു നിന്നിരുന്ന കേരളാ സര്‍വ്വകലാശാലക്കൊപ്പം എത്തുകയും ആയിരുന്നു പിന്നീട് ടോസിങ്ങിലൂടെ കാലിക്കറ്റ് ചാംപ്യന്‍ഷിപ് കരസ്ഥമാക്കുകയായിരുന്നു

football

ദക്ഷിണമേഖലാ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരായ കാലിക്കറ്റ് സര്‍വകലാശാല ടീം.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വെച്ച് ഡിസംബര്‍ മൂന്ന് മുതല്‍ നടന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടി.പി.അമലാണ് കാലിക്കറ്റിനെ നയിച്ചത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. തൃശൂര്‍ ശ്രീ കൃഷ്ണ കോളേജിലെ യു.എന്‍.സന്ദീപാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍: മുഹമ്മദ് അസ്ഹര്‍, എന്‍.സഫ്വാന്‍ (മഞ്ചേരി എന്‍.എസ്.എസ്), പി.കെ.ശുഹൈബ്, മുഹമ്മദ് അഷ്ഫാഖ് ആസിഫ്, മുഹമ്മദ് ഫവാസ് (മമ്പാട് എം.ഇ.എസ്), വി.എസ്.ശ്രീകുട്ടന്‍, കെ.എസ്.സജിത് (തൃശൂര്‍ സെന്റ് തോമസ്), മുഹമ്മദ് മന്‍ഹല്‍, പി.സി.അനുരാഗ്, സിബില്‍ മുഹമ്മദ്, താഹിര്‍ സമാന്‍ (ഫാറൂഖ് കോളേജ്), മുഹമ്മദ് അസീബ് (പഴഞ്ഞി എം.ഡി കോളേജ്), എം.ഷെറിന്‍, ബി.എ.ഹഫീസ് റഹ്മാന്‍ (ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്), ക്രിസ്റ്റി ഡേവിസ് (തൃശൂര്‍ എസ്.കെ.വി.സി), ടി.പി.ജംഷീദ്, വി.ബുജൈര്‍ (അരീക്കോട് സുല്ലമുസ്സലാം), സജീഷ് (പെരിന്തല്‍മണ്ണ ഐ.എസ്.എസ്). പി.കെ.രാജീവ് മുഖ്യപരീശീലകനും ഇ.റഫീഖ് മാനേജറും എം.മുഹമ്മദ് ഷഫീഖ് സഹപരിശീലകനും ടി.കെ.നിംഷാദ് ഫിസിയോയുമാണ്.


കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിച്ച കഴിഞ്ഞ വര്‍ഷത്തെ ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് സര്‍വകലാശാലാ ടീമിനെ നയിച്ചത് മമ്പാട് എം.ഇ.എസ് കോളജിലെ ഇനാസ് റഹ്മാനായിരുന്നു. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജിലെ കെ.വി.അഭിനവായിരുന്നു അന്ന് വൈസ് ക്യാപ്റ്റന്‍.

Story first published: Thursday, December 13, 2018, 14:35 [IST]
Other articles published on Dec 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+