Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവയില്‍ ഓള്‍ ഇന്ത്യ നയന്‍ എ സൈഡ് നാഷണല്‍ ഫുട്‌ബോളില്‍ കേരളം ചാമ്പ്യന്മാര്‍, ഫൈനലില്‍ ഇരട്ടഗോള്‍ നേടി മലപ്പുറത്തുകാരന്‍ ആസിഫ്

മലപ്പുറം: ഗോവയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ നയന്‍ എ സൈഡ് നാഷണല്‍ ഫുട്‌ബോള്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഗോവയെ തോല്‍പ്പിച്ച് കേരളം ചാമ്പ്യന്മാരായി. ജിവി രാജ തിരുവന്തപുരത്തിന്റെ ഗോള്‍ കീപ്പര്‍ വിഷ്ണു നയിച്ച കേരള ടീം ഒരുഗോളുപോലും വഴങ്ങാതെയാണ് ചാമ്പ്യന്മാരായതു.

ഐപിഎല്‍: യുവി, ഗംഭീര്‍, മക്കുല്ലം പുറത്ത്!! ഒഴിവാക്കി ടീമുകള്‍, ലിസ്റ്റ് ഇങ്ങനെ...

ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മലയാളികളുമായി ഇറങ്ങിയ കര്‍ണാടക ടീമിനെ പരാജയപ്പെടുത്തി തുടങ്ങിയ ജൈത്രയാത്ര യൂത്ത് ഐ ലീഗ് പ്ലയേഴ്സുമായി ഇറങ്ങിയ പഞ്ചാബിനെയും,മഹാരാഷ്ട്രയേയും , ഹിമാചല്‍ പ്രാദേശിനെയും ,ഛത്തീസ്ഗഡിനെയും പരാജയപ്പെടുത്തി ക്വര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വര്‍ട്ടര്‍ഫൈനലില്‍ ഡെല്‍ഹിയെയും, സെമിഫൈനലില്‍ ഹരിയാനയെയും തോല്പിച്ച് ഇന്ത്യയിലെ ചാംപ്യന്‍സിനെ തേടുന്ന ഫൈനലിലേക്ക് പ്രവേശിച്ചു.

football

ഗോവയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ നയന്‍ എ സൈഡ് നാഷണല്‍ ഫുട്‌ബോള്‍ അണ്ടര്‍ 17ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ കേരളാ ടീം.

ഫൈനലില്‍ ഗോവയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് നിലംപരിശാക്കി ചാമ്പ്യന്‍ പട്ടം കേരളത്തിലേക്ക്.ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി കേരളത്തിന്റെ എഫ് സി കേരള താരം ആസിഫ്, മികച്ച ഡിഫന്‍ഡര്‍ ആയി എഫ് സി കേരള ടീമിന്റെ റമീസ്, മികച്ച ഗോള്‍ കീപ്പര്‍ ആയി ജി വി രാജ തിരുവനത്തിന്റെ വിഷ്ണു പി. എസ് എന്നിവരെ തിരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോളിന് തൃശ്ശൂരിന്റെ ജോസഫ് സണ്ണിയെ പ്രത്യേകം ആദരിച്ചു.

ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി മലപ്പുറം എടരിക്കോട് സ്വദേശിയും സ്‌പോര്‍ട്‌സ്
അക്കാദമി തിരൂരിന്റെ അലി എം, സോക്കര്‍ അക്കാദമി പുത്തലത്തിന്റെ അന്‍സില്‍ എം,കെ വൈ ഡി എഫ് കൊണ്ടോട്ടിയുടെ പ്രബീഷും ഉണ്ണിയും, ജി വി രാജ
തിരുവന്തപുരത്തിന്റെ ഷിബിന്‍ഷാ, കോഴിക്കോട് താമരശ്ശേരി സ്വദേശിയും
സുല്ലമുസ്സലാം അരീക്കോട് കോളേജിന്റെ നാസിമും, മലപ്പുറം കരുവാരക്കുണ്ട്
സ്വദേശി നസീര്‍ അലി, കോഴിക്കോട് സ്വദേശി ഫവാസ്, മലപ്പുറം വേങ്ങര സ്വദേശി
ശ്രീജിത്ത്, കണ്ണൂര്‍ സ്വദേശി ആസിഫ് എന്നിവരും അണി നിരന്നു.

കേരളത്തിന് കിരീടമണിയിപ്പിച്ചത് പുത്തൂര്‍പള്ളിക്കല്‍ ആസിഫ് ഗോവയില്‍ വെച്ച് നടന്ന ദേശീയ നയന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍കേരളം ഗോവയെ രണ്ടു ഗോളുകള്‍ക്കാണ് ഫൈനലില്‍ തോല്‍പിച്ചത്. കിരീടമണിയിച്ച
രണ്ടു ഗോളുകളും പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് പിഎ അബ്ദുല്‍ കരീമിന്റെ മകന്‍ ആസിഫിന്റെ കാലില്‍ നിന്നായിരുന്നു.ഇരുപത്തഞ്ചു സംസ്ഥാനങ്ങള്‍ പങ്കെടുത്ത മത്സരത്തിലെ ബെസ്റ്റ് പ്ലെയറും ആസിഫ്ആണ്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച രണ്ട് പേരില്‍ ഒരാളും ആസിഫ് ആണ്.

വിപികെഎംഎച്ച്എസ്എസ് പുത്തൂര്‍ പള്ളിക്കല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ആസിഫ്
മത്സരത്തില്‍ ആകെ പത്ത് ഗോളുകളാണ് അടിച്ചത്. വൈറ്റ് നീഗ്രോസ് പുത്തൂര്‍ പള്ളിക്കലിന്റെ താരമായ ആസിഫ് നിലവില്‍ കേരള എഫ്‌സിക്കു വേണ്ടിയാണ് പന്ത് തട്ടുന്നത്.

Story first published: Friday, November 16, 2018, 11:43 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+