സന്തോഷ് ട്രോഫി: കേരളത്തിന് സമനിലത്തുടക്കം, ചാംപ്യന്‍മാരെ തളച്ച് തെലങ്കാന
നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റെ തുടക്കം സമനിലയോടെ. ദക്ഷിണ മേഖല യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ തെലങ്കാനയുമായാണ് കേരളം ഗോള്‍രഹിത സമനില സമ്മതിച്ചത്. കളിയില്‍ മികച്ച പ്രകടനം തന്നെ സീസണ്‍ നയിച്ച കേരളം കാഴ്ചവച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

തെലങ്കാനയ്‌ക്കെതിരേ പത്തിലധികം ഗോളവസരങ്ങളാണ് കേരളത്തിനു ലഭിച്ചത്. പക്ഷെ ഫിനിഷിങിലെ പാളിച്ചകള്‍ കേരളത്തെ ചതിക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ് ഈ മല്‍സരത്തില്‍ കേരളം അണിനിരത്തിയത്. ആറിന് പുതുച്ചേരിക്കെതിരേയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. അതിനു ശേഷം സര്‍വീസസുമായും കേരളം മാറ്റുരയ്ക്കും.
ഒമ്പത് പുതുമുഖങ്ങളുമായാണ് കേരളം ഇത്തവണ സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ ഇറങ്ങിയത്. സംഘത്തിലുള്ള ശേഷിച്ച 11 പേരില്‍ അഞ്ചു താരങ്ങളും നേരത്തേ കേരളത്തെ പ്രതിനിധീകരിച്ചവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications