Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റനായി സീസണ്‍

അടുത്ത തവണയും കേരളം കപ്പടിക്കുമോ? | Oneindia Malayalam

കൊച്ചി: ഫിബ്രുവരില്‍ തമിഴ്നാട്ടില്‍ നടക്കുന്ന 73-മാത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ് സീസണ്‍ നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ്‍ തന്നെയായിരുന്നു കേരള ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വിപി ഷാജിയാണ് ടീം പരിശീലകന്‍. മില്‍ട്ടണ്‍ ആന്റണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു.

santhosh trophy

ഫിബ്രുവരി മൂന്ന് മുതല്‍ എട്ട് വരെയാണ് സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍. ഫിബ്രുവരി നാലിന് തെലങ്കാനയ്ക്കെതിരെയാണ് ആദ്യ മത്സരം. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും കേരളം നേരിടും. കഴിഞ്ഞതവണ ബംഗാളിനെ തോല്‍പ്പിച്ച് കിരീടം നേടിയ കേരളം ഇക്കുറിയും ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

കേരള ടീം: സ്ട്രൈക്കര്‍ - അനുരാഗ് പിസി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിന്‍ ദാസ്, സജിത്ത് പൗലോസ്. മിഡ്ഫീല്‍ഡര്‍ - സീസണ്‍ എസ്, ഗിഫ്റ്റി സി ഗ്രേഷ്യസ്, മുഹമ്മദ് ഇനയത്ത്, മുഹമ്മദ് പാറക്കോട്ടില്‍, ജിപ്സണ്‍ ജസ്ടസ്, ജിതിന്‍ ജി. ഡിഫന്‍ഡര്‍ - മുഹമ്മദ് ഷറീഫ് വൈപി, അലക്സ് ഷാജി, രാഹുല്‍ വി രാജ്, ലിജോ എസ്, മുഹമ്മദ് സാല, ഫ്രാന്‍സിസ് എസ്, സഫുവാന്‍ എം. ഗോള്‍ കീപ്പര്‍ - മിഥുന്‍ വി, മുഹമ്മദ് അസര്‍, ഹജ്മല്‍ എസ്.

Story first published: Tuesday, January 29, 2019, 14:18 [IST]
Other articles published on Jan 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+