Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെപിഎല്‍; കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലത്തിന് വിജയത്തുടക്കം

കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയ്ക്ക് വിജയത്തുടക്കം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തോല്‍പ്പിച്ചത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ പതിനായിരത്തിലധികം കാണികള്‍ എത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ തിരൂര്‍ സാറ്റ് 4-3ന് കണ്ണൂര്‍ എഫ്‌സിയെ തോല്‍പിച്ചു.

സെല്‍ഫ് ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിനയായത്. 66-ാം മിനിറ്റില്‍ ഗോകുലം താരം ബ്യൂടിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലെന്‍മിന്‍ലുന്‍ ഡൗന്‍ഗലിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. രണ്ട് ടീമുകളും രണ്ടാംനിരയുമായാണ് കളിക്കിറങ്ങിയത്. ഗോള്‍വീണതിനുശേഷവും ഇരു ടീമുകളും ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കെഎഫ്എ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.സണ്ണി കേരള പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് കിക്കോഫ് നടത്തി.

kerala premier league; gokulam fc beat kerala blasters

വിദേശതാരം കമാരയുടെ മികവാണ് സാറ്റ് തിരൂരിന് ജയം സമ്മാനിച്ചത്. തിരൂരിനായി നാലു ഗോളുകളും നേടിയത് കമാരയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഡിസംബര്‍ 22ന് ലൂക്ക സോക്കര്‍ ക്ലബിനെ നേരിടും. അതേ ദിവസം ഗോകുലം കേരള കോവളം എഫ് സിയുമായും ഏറ്റുമുട്ടും.

Story first published: Monday, December 16, 2019, 11:02 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+