സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തിരിച്ചടി; രണ്ടാം മത്സരത്തിലും സമനില
നെയ്‌വേലി: നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത പ്രതിസന്ധിയില്‍. പുതുച്ചേരിക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ദക്ഷിണമേഖല യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ കേരളം പുറത്തേക്കാണ്. തെലങ്കാനയ്ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ സര്‍വീസസ് യോഗ്യത നേടുകയും കേരളം പുറത്താവുകയും ചെയ്യും. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പിലെ ഒരു ടീം മാത്രമെ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കുകയുള്ളൂ.
ആദ്യ രണ്ടു മത്സരങ്ങളിലും ഗോള്‍ കണ്ടെത്താനാകാത്തതാണ് കേരളത്തിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിലും കേരളം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിച്ചു. ആദ്യ പകുതിയില്‍ നാലിലേറേ അവസരങ്ങളാണ് കേരളത്തിന് ലഭിച്ചത്. എന്നാല്‍ ഒന്നു പോലും വലയിലെത്തിക്കാന്‍ കേരളത്തിനായില്ല. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം നിഴലിക്കുന്നതായിരുന്നു കേരളത്തിന്റെ രണ്ട് മത്സരങ്ങളും.

തെലങ്കാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ടീമില്‍നിന്നും മൂന്നു മാറ്റങ്ങളുമായാണ് വി.പി ഷാജി ടീമിനെ ഇറക്കിയത്. മുഹമ്മദ് ഷെരീഫ്, ജിപ്‌സണ്‍, മുഹമ്മദ് ഇനായത്ത് എന്നിവര്‍ക്കു പകരം സജിത്ത് പൗലോസ്, അനുരാഗ്, സഫ്വാന്‍ എന്നിവര്‍ ടീമിലെത്തി. എന്നാല്‍, ടീമിലെ മാറ്റം കളിക്കളത്തില്‍ കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിലും മോശം പ്രകടനമാണ് കേരളം പുറത്തെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications