മറി കടന്നത് ഒന്നാം പകുതിയിലെ വിരസത; വിനീത് തൃപ്തിപ്പെടുത്തിയത് കേരള ടീമിന്റെ ആരാധകരെ
കൊച്ചി: ഗോള്‍ രഹിതമായ ഒന്നാം പകുതിയിലെ വിരസതയെയാണ് കേരള ബ്ലാസ്റ്റേഴ്‌സിലെ വിനീത് മറികടന്നത്. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് അറുപത്തിയാറാം മിനിറ്റിലാണ് ഗോള്‍ നേടിയത്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തി.
ചില നേരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് മുന്‍തൂക്കം നേടിയപ്പോള്‍ ഭയന്ന കേരള ടീമിന്റെ ആരാധകരെയാണ് ഗോള്‍ നേടി വിനീത് തൃപ്തിപ്പെടുത്തിയത്. നിര്‍ണായക ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത് മൂന്ന് മലയാളികളുമായിട്ടാണ്. മുഹമ്മദ് റാഫിയും സികെ വിനീത് എന്നിവര്‍ക്കൊപ്പം റെനോ കൂടി കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച് മുന്നേറ്റങ്ങള്‍ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. സികെ വിനീതും മുഹമ്മദ് റാഫിയും തിരിച്ചും പട നയിച്ചു. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടാണ് ഗോളുകള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കാതിരുന്നത്. സെമിയിലെത്താന്‍ സമനില മതിയായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications