For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മലയോരത്തിന്റെ അഭിമാനമായി ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിലേക്ക് ഒരു താരം

കോഴിക്കോട്: കാസര്‍കോട്ടെ മലയോര ഗ്രാമമായ തായന്നൂരില്‍നിന്നും ഇന്ത്യന്‍ വനിതാ ടീമിലേക്ക് ഒരു താരം തെരഞ്ഞെടുക്കപ്പെട്ടു. തായന്നൂരിലെ നന്ദന കൃഷ്ണന്‍ ആണ് ഇന്ത്യന്‍ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെക്കപ്പെട്ട് ഗ്രാമത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 3 താരങ്ങളില്‍ ഒരാളാണ് നന്ദന.

football

നേരത്തെ സബ്ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളില്‍ നന്ദന പങ്കെടുത്തിരുന്നു. ജൂണില്‍ ഒഡീഷയില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് മധ്യനിര താരമായ നന്ദനയ്ക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയത്.

മലയോര ഗ്രാമങ്ങളിലെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ തായന്നൂരില്‍ നിന്നും ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ തെരഞ്ഞെടുപ്പ് പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ താരം കൂടിയായിരിക്കുകയാണ് നന്ദന. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ് നന്ദന കളിക്കളത്തിലിറങ്ങിയാല്‍ അത് തായന്നൂരില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ക്കും.

ചെറുപ്രായത്തില്‍തന്നെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെട്ട നന്ദന കഠിനാധ്വാനത്തിലൂടെയാണ് ദേശീയ ക്യാമ്പിലെത്തിച്ചേര്‍ന്നിരിക്കുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഈ കുഞ്ഞു ഫുട്‌ബോള്‍ താരത്തിനുണ്ട്. തായന്നൂര്‍ കുറ്റിയടുക്കം ഊരിലെ കൃഷ്ണന്റെയും ബിന്ദുവിന്റെയും മകളാണ് നന്ദന.

Story first published: Friday, July 20, 2018, 11:48 [IST]
Other articles published on Jul 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+