Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫീഫ ലോകകപ്പിന് കേരളത്തിന്റെ പാട്ട്

FIFA song of Kerala
ഫീഫ ലോക കപ്പിനെ ഓര്‍മ്മിപ്പിയ്ക്കുന്ന വീഡിയൊ ആല്‍ബം ഇതാ കേരളത്തിലും. ഷ്വോ ഷ്വോ ലൂ സാ.... എന്നാണ് പാട്ട് തുടങ്ങുന്നത്. നാടന്മാരായ കാല്‍പന്ത് പ്രേമികലെ ഉള്‍പ്പെടുത്തിയാണ് ഈ വീഡിയൊ ആല്‍ബം ഉണ്ടാക്കിയിരിയ്ക്കുന്നത്.

ഷ്വോ ഷ്വോ ലൂ സാ എന്നാല്‍ മുന്നോട്ട് എന്നാണ് അര്‍ഥം. കേരളത്തിലേയും പ്രത്യേകിച്ച് മലബാറിലേയും ഫുട്ട്ബാള്‍ പ്രേമികള്‍ക്ക് ഒരു ഉപഹാരം എന്ന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് പറയാം. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള പാട്ട് കളിയുടെ ആവേശവും നാടിന്റെ പച്ചപ്പും മണവും നല്‍കുന്നു.

ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘമായ ആഫ്റ്റര്‍ സിക്സിന്റെ ബാനറിലാണ് ഇത് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഗാനത്തിന്റെ ആശയവും ചായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് ധീരജ് മംഗലശ്ശേരി. രചന പ്രദീപ് മേനോന്‍, സരിത്. രാജേഷ് പാറേക്കാട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യു ട്യൂബില്‍ ഉള്ള ഷ്വോ ഷ്വോ ലൂ സാ.... കാണൂ..

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+