For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുംബൈയില്‍ നിന്ന് വിനീത് എത്തിയത് വിജയഗോളടിക്കാന്‍, ബ്ലാസ്റ്റേഴ്‌സ് ത്രസിപ്പിച്ചു

ഒമ്പത് പേരായി ചുരുങ്ങിയ ഗോവക്കെതിരെ ഇഞ്ചുറി ടൈമില്‍ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക ജയം സ്വന്തമാക്കി.

By കാശ്വിന്‍

കൊച്ചി: എഫ് സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഇഞ്ചുറി ടൈമില്‍ ത്രസിപ്പിക്കുന്ന വിജയം (2-1). ഇഞ്ചുറിടൈമില്‍ സി കെ വിനീതാണ് വിജയഗോള്‍ നേടിയത്. റാഫേല്‍ കൊയ്‌ലോ ഒന്‍പതാം മിനിറ്റില്‍ നേടിയ ഗോളില്‍ ഗോവ ലീഡെടുത്ത മത്സരത്തില്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ കെവന്‍സ് ബെല്‍ഫോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.

അര്‍നോളിന്‍, റിച്ചാര്‍ലിസന്‍ എന്നീ ഗോവന്‍ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു. ഒമ്പത് പേരായി ചുരുങ്ങിയ ഗോവക്കെതിരെ ഇഞ്ചുറി ടൈമില്‍ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക ജയം സ്വന്തമാക്കി. ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പത് മത്സരങ്ങളില്‍ നിന്നും 12 പോയിന്റോടെ നാലാം സ്ഥാനത്തേക്കു കയറി. ഗോവ ഏഴ് പോയിന്റുമായി അവസാനക്കാരായി തുടര്‍ന്നു.

hughes

ആറ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പ് കാര്‍ഡുകളും കണ്ട പൊരിഞ്ഞ പോരിനൊടുവില്‍ ഗോവന്‍ താരങ്ങള്‍ ന്യൂസിലാന്‍ഡ് റഫറിയെയും വളഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് റഫറിയെ രക്ഷപ്പെടുത്തിയത്. തുടര്‍ച്ചയായി നാലാമത്തെ മത്സരത്തിലും മഞ്ഞക്കാര്‍ഡ് ലഭിച്ച ലൂസിയാനോയ്ക്കും ചുവപ്പ് കര്‍ഡ് ലഭിച്ച അര്‍ണോളിന്‍,റിച്ചാര്‍ലിസണ്‍ എന്നിവര്‍ക്കും അടുത്ത മത്സരം നഷ്ടപ്പെടും.

ഡല്‍ഹിയുമായി തോറ്റ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് കോച്ച് സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തില്‍ പിഴവ് കാണിച്ച ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദിയ്ക്കു പകരം ഗ്രഹാം സ്റ്റാക്കും കാഡിയോക്കു പകരം പ്രതീക് ചൗധരിയേയും എന്‍ഡോയെക്കു പകരം മൈക്കല്‍ ചോപ്രയും ഇഷ്ഫാഖിനു പകരം റഫീഖിനെയും സ്റ്റീവ് കോപ്പല്‍ കൊണ്ടുവന്നു. ഗോവ ജോഫ്രെക്കു പകരം രാജു ഗെയ്ക്ക്‌വാദിനെ കളത്തിലിറക്കി.

ഒന്‍പതാം മിനിറ്റില്‍ ബോക്‌സിനു 30 വാര അകലെ ലഭിച്ച ഫ്രി കിക്ക് റിച്ചാര്‍ലിസണ്‍ ബോക്‌സിനകത്തേക്കു തൊടുത്തു. റാഫേല്‍ കൊയ്‌ലോ ഇവര്‍ക്കിടയിലൂടെ കുതിച്ചു ചാടിയുയര്‍ന്നു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി.(1-0). ഗോളി ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെയാണ് പന്ത് വലയിലേക്ക് ഉരുണ്ട് കയറിയത്.

രണ്ടാം പകുതിയയുടെ ആദ്യ മിനിറ്റില്‍ തന്നെ സംഭവ ബഹുലമായ ചുവപ്പ് കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന്റ സമനില ഗോളും കണ്ടു.

കെവന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ബോക്‌സിനകത്തേക്കുള്ള പാസില്‍ റഫീഖിന്റെ ഷോട്ട് ഗ്രിഗറി അര്‍ണോളിന്‍ കൈകള്‍ കൊണ്ട് തട്ടി. ഇതോടെ റഫറി ചുവപ്പ് കാര്‍ഡും പെനാല്‍ട്ടിയും വിധിച്ചു. കിക്കെടുത്ത ബെല്‍ഫോര്‍ട്ട് ഗോവന്‍ ഗോളി കട്ടിമണിക്ക് യാതൊരു അവസരവും കൊടുക്കാതെ ഗോളാക്കി (1-1).

ഇഞ്ചുറി ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ഹോസുവിന്റെ ലോംഗ് ബോളില്‍ ബോക്‌സിനകത്തു കൂട്ടപ്പോരിച്ചില്‍ നടന്നു. രാജു ഗെയ്ക്ക്വാദിന്റെ അപകടം ഒഴിവാക്കാനുള്ള ഹെഡര്‍ സെഡ്രിക് ഹെംഗ്ബാര്‍ട്ടിന്റെ കാലുകളില്‍. പന്ത് വിനീതിന്റെ മുന്നിലേക്ക്... ഭാഗ്യഗോള്‍...!!

Story first published: Wednesday, November 9, 2016, 8:20 [IST]
Other articles published on Nov 9, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+