For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കലിപ്പടക്കും, കപ്പുമടിക്കും!! ആര്‍ക്കും തടയാനാവില്ല, കാരണങ്ങളുണ്ട്...

കളിഞ്ഞ സീസണില്‍ മഞ്ഞപ്പടയ്ക്കു ആറാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു

By Manu
മഞ്ഞപ്പട ഇത്തവണ കപ്പടിക്കും!! കാരണങ്ങൾ ഇവ | Oneindia Malayalam

കൊച്ചി: ഇന്ത്യ വീണ്ടും പന്തിനു പിറകെ പായാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയൊരു സീസണിന് ശനിയാഴ്ച തുടക്കമാവും. ഐഎസ്എല്ലിന്റെ അഞ്ചാമത്തെ സീസണാണ് ഇത്തവണ നടക്കാനിരിക്കുന്നത്. കഴിഞ്ഞ നാലു തവണയും പൂവണിയാതിരുന്ന കന്നിക്കിരീടമെന്ന സ്വപ്‌നം ഇത്തവണ യാഥാര്‍ഥ്യമാക്കമെന്ന ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധക പിന്തുണയില്‍ ലോക ഫുട്‌ബോളിലെ വമ്പന്‍ ക്ലബ്ബുകളെപ്പോലും അമ്പരപ്പിക്കാന്‍ മഞ്ഞപ്പടയ്ക്കായിരുന്നു.

കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളില്‍ രണ്ടു തവണയും ഫൈനലിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. എടിക്കെയാണ രണ്ടു തവണയും മഞ്ഞപ്പടയുടെ കിരീടമോഹങ്ങള്‍ തകര്‍ത്തത്. ഇത്തവണ കൂടുതല്‍ കരുത്തോടെ അങ്കത്തട്ടിലിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഡേവിഡ് ജെയിംസ് തന്ത്രങ്ങളോതുന്ന ബ്ലാസ്റ്റഴ്‌സിനു ഇത്തവണ അതിനു സാധിക്കുകയും ചെയ്യും. ഇതാണ് കാരണങ്ങള്‍.

 ജെയിംസിന് കീഴില്‍ ഫുള്‍ സീസണ്‍

ജെയിംസിന് കീഴില്‍ ഫുള്‍ സീസണ്‍

കഴിഞ്ഞ സീസണില്‍ പകുതിയില്‍ വച്ചാണ് തങ്ങളുടെ മുന്‍ താരം കൂടിയായ ജെയിംസിനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി വീണ്ടും നിയമിച്ചത്. റെനെ മ്യുളെന്‍സ്റ്റീനിന് കീഴില്‍ മഞ്ഞപ്പട താളം കണ്ടെത്താനാവാതെ വലഞ്ഞതോടെയാണ് പകരക്കാരനായി ജെയിംസെത്തിയത്. പ്രഥമ സീസണില്‍ ടീമിന്റെ ഗോള്‍കീപ്പറും കോച്ചും ജെയിംസായിരുന്നു. അന്നു ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
കഴിഞ്ഞ സീസണില്‍ ജെയിംസ് പരിശീലകനായി വന്ന ശേഷം ടീമിന് പുത്തന്‍ ഉണര്‍വാണുണ്ടായത്. 11 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ മഞ്ഞപ്പട മൂന്നെണ്ണത്തില്‍ തോല്‍വിയുമേറ്റു വാങ്ങി. എന്നാല്‍ മ്യുളെന്‍സ്റ്റീനിന് കീഴില്‍ ആദ്യത്തെ ഏഴെണ്ണത്തില്‍ ഒന്നില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഇത് ടീമിന് ടോപ്പ് ഫോറില്‍ സ്ഥാനം നഷ്ടമാക്കുകയും ചെയ്തു.
ഈ സീസണില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ജെയിംസ് തിരഞ്ഞെടുത്തത്. മലയാളി താരങ്ങളടക്കം ഇന്ത്യക്കു വേണ്ടി കൗമാര ലോകകപ്പില്‍ കളിച്ച ചിലരും ഇത്തവണ ബ്ലാസ്റ്റേഴ്‌സിലുണ്ട്.

സന്തുലിതമായ ടീം

സന്തുലിതമായ ടീം

സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞ സീസണിലുണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സിന് അതിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഹ്യൂം അഞ്ചും മാര്‍ക്ക് സിഫ്‌നിയോസ് നാലു ഗോളുകളാണ് ടീമിനായി നേടിയത്. മുന്നേറ്റനിരയുടെ മൂര്‍ച്ചയില്ലായ്മയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നേരിട്ട പ്രധാന തിരിച്ചടി. 18 മല്‍സരങ്ങളില്‍ ടീം ആകെ നേടിയത് 20 ഗോളുകള്‍ മാത്രമാണ്.
എന്നാല്‍ ഇത്തവണ കൂടുതല്‍ സന്തുലിതമായ ടീമാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിച്ച ടീമിനെയാണ് ജെയിംസ് തിരഞ്ഞെടുത്തിട്ടുള്ളത്. മലയാളി താരങ്ങളായ അനസ് എടത്തൊടിക, സക്കീര്‍, അബ്ദുള്‍ ഹക്കു എന്നിവരെക്കൂടാതെ ഹോളിചരണ്‍ നര്‍സറെ, ധീരജ് സിങ്, ജീക്‌സണ്‍ സിങ് എന്നിവരെല്ലാം പുതുതായി ടീമിലെത്തിയിട്ടുണ്ട്. മറ്റെയ് പോപ്ലാറ്റ്‌നിക്ക്, സ്ലാവിയ സ്റ്റൊയാനോവിച്ച്, സിറില്‍ കാളി, നിക്കോള ക്രമാറെവിച്ച് എന്നിവരും പുതിയ അംഗങ്ങളാണ്.

ഇത്തവണ ഉറച്ചു തന്നെ

ഇത്രയേറെ ആരാധക പിന്തുണയുണ്ടായിട്ടും അവര്‍ക്കൊരു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റബോധം തീര്‍ച്ചയായും ബ്ലാസ്‌റ്റേഴ്‌സിനുണ്ടാവും. അതുകൊണ്ടു തന്നെ ഇത്തവണ മഞ്ഞപ്പടയ്ക്കു നേടിയേ തീരൂ. കിരീടമെന്ന ഒരാറ്റ ലക്ഷ്യത്തോടെയാവും ടീം ഇത്തവണ പോര്‍ക്കളത്തിലിറങ്ങുക.
രണ്ടു തവണ ഫൈനലിലേറ്റ മുറിവ് മായ്ക്കാന്‍ ഇത്തവണത്തെ കിരീടവിജയം കൊണ്ട് സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് ടീം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

Story first published: Thursday, September 27, 2018, 14:07 [IST]
Other articles published on Sep 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+