ഇന്നെങ്കിലും ജയിക്കുമോ, ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ
കൊച്ചി: തോല്‍വിയും സമനിലകളുമായി വലയുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ആറാം സീസണിലെ ഒരു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. നാലുവീതം തോല്‍വിയും സമനിലയും അടക്കം ആകെ ഏഴ് പോയിന്റുമാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ്. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കണം.
മുന്നേറ്റനിരയില്‍ അല്‍പം ഉണര്‍വുണ്ടെങ്കിലും പ്രതിരോധത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് അമ്പേ പരാജയമാണ്. ബര്‍തലോമേവ് ഒഗ്ബെച്ചെ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പിച്ചിട്ടില്ല. മധ്യനിരയില്‍ പരിക്കുമാറിയെത്തിയ മരിയോ അര്‍ക്വേസ് മികവിലേക്ക് ഉയര്‍ന്നിട്ടില്ല. പരിക്കും കളിക്കാരുടെ ഫോമില്ലായ്മയുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. പ്രതിരോധക്കാരന്‍ ജിയാനി സുയ്വെര്‍ലൂണ്‍ അടക്കം പരിക്കേറ്റ താരങ്ങളെല്ലാം അടുത്ത മത്സരത്തിന് പൂര്‍ണ സജ്ജരാകുമെന്ന് പരിശീലകന്‍ എല്‍കോ ഷട്ടോരി പറഞ്ഞു.

എട്ട് കളിയില്‍ പത്ത് പോയിന്റോടെ ഏഴാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന രണ്ട് കളിയും തോറ്റാണ് കൊച്ചിയില്‍ എത്തുന്നത്. പരിക്കുമാറി സൂപ്പര്‍താരം അസമോവ ഗ്യാന്‍ തിരിച്ചെത്തുന്നത് നോര്‍ത്ത് ഈസ്റ്റിന് മേല്‍ക്കൈ നല്‍കും. ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസമില്ലായ്മ മുതലെടുക്കാമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. കടലാസിലെങ്കിലും കരുത്തരായ നോര്‍ത്ത് ഈസ്റ്റിന് തന്നെയാണ് കൊച്ചിയില്‍ ജയപ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications