For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയംതേടി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഇറങ്ങുന്നു, ജഴ്‌സി മാറും; എതിരാളി ജംഷേഡ്പൂര്‍

Kerala Blasters Vs Jamshedpur FC Match Preview | Oneindia Malayalam

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ തോല്‍വികളിലും സമനിലകളിലും വലയുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ജയംതേടി വീണ്ടുമിറങ്ങുന്നു. വെള്ളിയാഴ്ച കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജംഷേഡ്പൂരാണ് എതിരാളികള്‍. രാത്രി 7.30നാണ് മത്സരം. 7 മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ലഭിച്ച ബ്ലാസ്റ്റേഴ്‌സ് 6 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇത്രയും കളികളികളില്‍ നിന്നും 12 പോയന്റുമായി ജംഷേഡ്പൂര്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.

ജയിക്കാവുന്ന കളികളില്‍ അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധമാണ് വിനയാകുന്നത്. കളിക്കാരുടെ അലസതയും ഗോള്‍ വഴങ്ങുന്നതിനിടയാക്കുന്നു. പരിക്കുമാറി മരിയോ ആര്‍ക്വേസ് കളിക്കിറങ്ങിയേക്കുമെന്ന സൂചനയുണ്ട്. പരിക്കുകള്‍ തിരിച്ചടിയായ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി സഹല്‍, പ്രശാന്ത്, മെസ്സി ബൗളി എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കും. മുന്‍ കളിയില്‍നിന്നും വ്യത്യസ്തമായി തന്ത്രങ്ങളില്‍ മാറ്റം വരുത്തേയ്കുകമെന്ന് പരിശീലകന്‍ സൂചിപ്പിച്ചു.

jamshedpur

കേരള ഫുട്‌ബോള്‍ ദിനം ആഘോഷിക്കാന്‍ പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജഴ്‌സിയിലാകും ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക. ജംഷഡ്പുരിനും പരിക്ക് തിരിച്ചടിയാണ്. സെര്‍ജിയോ കാസ്റ്റല്‍, പിറ്റി, അക്കോസ്റ്റ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല. മുന്‍ ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ജംഷേഡ്പൂരിനായി കൡക്കും. അവസാന രണ്ട് മത്സരവും സമനിലയിലായതിനാല്‍ കൊച്ചിയില്‍ ഏതുവിധേനയും ജയംതേടിയാകും ജംഷേഡ്പൂരിന്റെ കളി. മത്സരത്തില്‍ ജംഷേഡ്പൂരിനാണ് മേല്‍ക്കൈ ലഭിക്കുകയെന്നാണ് പ്രവചനം.

Story first published: Friday, December 13, 2019, 9:54 [IST]
Other articles published on Dec 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+