ജയം പ്രതീക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു, പകരം വീട്ടണം
കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച വീണ്ടുമിറങ്ങുന്നു. സീസണിലെ 11-ാം മത്സരത്തില്‍ ഹൈദരാബാദ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. വൈകീട്ട് 7.30ന് കൊച്ചിയിലാണ് മത്സരം. തോല്‍വികളും സമനിലകളുമായി വലയുന്ന ബ്ലാസ്‌റ്റേഴ്‌സിന് 10 കളികളില്‍നിന്നും ആകെ 8 പോയന്റു മാത്രമാണ് സമ്പാദ്യം. ഹൈദരാബാദിനോട് തോറ്റാല്‍ ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും.
പുതുവര്‍ഷത്തില്‍ ജയത്തോടെ തുടങ്ങാന്‍ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജയിക്കാവുന്ന മത്സരങ്ങളിലാണ് തോല്‍വിയും സമനിലയും വഴങ്ങിയതെന്നത് പരിശീലകനെയും വലയ്ക്കുന്നു. നേരത്തെ ഹൈദരാബാദ് അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഈ ഒരു ജയം മാത്രമാണ് ഹൈരദാബാദിനും ഉള്ളത്. ഹൈദരാബാദിലെ തോല്‍വിക്ക് കൊച്ചിയില്‍ മറുപടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. മധ്യനിരയിലെ കളിയാസൂത്രകന്‍ മാരിയോ ആര്‍ക്കെസ് അവസാന മത്സരത്തില്‍ ഫോമിലെത്തിയിട്ടുണ്ട്. പ്രതിരോധ താരം രാജു ഗെയ്ക്വാദ് കളിക്കുമെന്നുറപ്പില്ല. ഗെയ്ക്വാദിനു പകരം, സൂയ്വെര്‍ലോണ്‍ കളിച്ചേക്കും.

പേരുമാറ്റി ഐഎസ്എല്ലിലെത്തിയ ഹൈദരാബാദിന് മികവുറ്റ ടീമുണ്ടെങ്കിലും ജയിക്കാനാകുന്നില്ല. മാഴ്‌സലോ, നെസ്റ്റര്‍ ജീസസ്, മാര്‍ക്കോ സ്റ്റാങ്കോവിച്ച്, ബോബോ തുടങ്ങിയ കളക്കാര്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ അണിനിരക്കും. ബ്ലാസ്‌റ്റേഴ്‌സിനും താഴെ 5 പോയന്റുമായി 10-ാം സ്ഥാനത്താണ് ഹൈദരാബാദ്. സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദ് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ശ്രമം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications