Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയുടെ അഗ്നിപരീക്ഷ; അര്‍ക്വെസ് ഇന്നിറങ്ങും, കളിമാറുമോ? ജയപ്രവചനം

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ ഒരുജയം മാത്രം സ്വന്തമായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം മത്സരത്തില്‍ ഗോവയ്‌ക്കെതിരെ ഇറങ്ങുന്നു. കൊച്ചിയില്‍ രാത്രി 7.30നാണ് മത്സരം. മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം ആകെ നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ജയം അനവാര്യമാണ്. 8 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്. കരുത്തരുമായി ഇറങ്ങുന്ന ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയിക്കുമോ എന്നത് കാത്തിരുന്ന കാണേണ്ടതാണ്.

പരിക്കാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ആശങ്ക. സന്ദേശ് ജിങ്കന്‍, ജിയാന്നി സുയ്വെര്‍ലൂണ്‍, ജയ്റോ റോഡ്രിഗസ് എന്നിവര്‍ പരിക്കുമൂലം പുറത്താണ്. മരിയോ അര്‍ക്വെസ് പരിക്കുമാറി തിരിച്ചെത്തിയേക്കും. ജയ്റോയ്ക്ക് പകരമെത്തിയ മാസിഡോണിയന്‍ പ്രതിരോധക്കാരന്‍ വ്ളാറ്റ്കോ ഡ്രൊബറോവും ആദ്യ ഇലവനില്‍ കളിക്കാന്‍ സാധ്യതയേറെയാണ്.

kerala blasters vs goa isl match preview

മധ്യനിരയില്‍ കളി മെനയാന്‍ ആളില്ലാത്തതിന്റെ വിടവ് മരിയോ തീര്‍ക്കുമെന്നാണ് പരിശീലകന്‍ ഷട്ടോരിയുടെ പ്രതീക്ഷ. ഒഗ്‌ബെച്ചെ, മെസി, സിഡോഞ്ച, വ്‌ലാറ്റ്‌കോ എന്നീ നാലു വിദേശ താരങ്ങളില്‍ രണ്ടുപേര്‍ പുറത്തിരിക്കേണ്ടിവരും. പ്രീസീസണില്‍ ഷാട്ടോരി ഏറെ പ്രതീക്ഷ പുലര്‍ത്തിയ മരിയോ കളിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണംചെയ്യും. ഒരു മാസത്തിലേറെ വിശ്രമത്തിലായിരുന്ന മരിയോ അര്‍ക്യൂസ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശീലനത്തില്‍ സജീവമായിരുന്നു.

ഗോവ നിരയില്‍ വിദേശതാരങ്ങളായ ഫെറാന്‍ കൊറോമിനാസ്, അഹ്മദ് ജാഹൂ, യൂഗോ ബോമസ് എന്നിവര്‍ കളിക്കില്ല. സ്വന്തം തട്ടകത്തില്‍ ജംഷെഡ്പുരിനോട് തോറ്റത് ഗോവയുടെ ആത്മവിശ്വാശത്തിന് തിരിച്ചടിയാണ്. കൊച്ചി സ്‌റ്റേഡിയത്തിലെ അന്തരീക്ഷം മികച്ചതാണെന്ന് ഗോവ പരിശീലകന്‍ ലൊബേറയുടെ പുകഴ്ത്തല്‍. ഇത്തരമൊരു സ്റ്റേഡിയത്തില്‍ കളിച്ചുജയിക്കുക ഏത് ടീമും ആഗ്രഹിക്കുമെന്നും ലൊബേറ പറഞ്ഞു. മത്സരം സമനിലയിലാകുമെന്നാണ് പ്രവചനം.

Story first published: Sunday, December 1, 2019, 12:10 [IST]
Other articles published on Dec 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+