ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയില്‍; ഉറച്ച ജയപ്രതീക്ഷയില്‍ കേരള ടീം
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ മത്സരത്തിലെ ജയത്തിനുശേഷം ഒരു കളിയില്‍പോലും ജയം കണ്ടെത്താനാകാത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഇറങ്ങുന്നു. ചെന്നൈയുടെ തട്ടകത്തില്‍ രാത്രി 7.30നാണ് മത്സരം. എട്ടു കളികളില്‍നിന്നും 7 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സും ഏഴു കളികളില്‍നിന്നും 6 പോയന്റുള്ള ചെന്നൈയും സീസണില്‍ സമാന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
പരിശീലകനെ മാറ്റിയിട്ടും ചെന്നൈയുടെ തലവര മാറിയിട്ടില്ല. അവസാന രണ്ട് കളികളിലും ഓവന്‍ കോയലിന്റെ ടീമിന് സമനിലയാണ്. സീസണിലെ രണ്ടാം വിജയം സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെയാകാം എന്ന കണക്കു കൂട്ടലിലാണ് മുന്‍ ചാമ്പ്യന്മാര്‍. അവസാന മൂന്ന് കളികളില്‍ തോറ്റില്ലെന്നത് ആശ്വാസമാണ്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ കോയലിന്റെ തന്ത്രം വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

കഴിഞ്ഞ മൂന്ന് കളികളിലും ബ്ലാസ്‌റ്റേഴ്‌സിന് സമനിലയാണ് ഫലം. ടീം മികച്ച പ്രകടനം നടത്തിയിട്ടും ഗോള്‍ നേടാനാകാത്തത് തലവേദനയാണ്. മെസ്സി ബൗളി കഴിഞ്ഞ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഒഗ്‌ബെച്ചെ തിരിച്ചെത്തുന്നതിനൊപ്പം മരിയോ അര്‍ക്വേസിന്റെ പരിക്കുമാറിയത് ടീമിന് കൂടുതല്‍ കരുത്തുപകരും. അവസാന കളിയില്‍ ജംഷഡ്പൂരിനെതിരെ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സമനില കൈവരിച്ചത്. പ്രതിരോധം മികവുകാട്ടിയാല്‍ ജയിക്കാമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications