Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെര്‍ബിയന്‍ പ്രേമം വിടാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്... മറ്റൊരു താരം കൂടി ടീമിലേക്ക്

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ വിപണിയില്‍ പുതിയ താരങ്ങളെ കൊണ്ടു വന്ന് ടീമിനെ ശക്തമാക്കുന്നു. സെര്‍ബിയന്‍ മിഡ്ഫീല്‍ഡറായ നിക്കോള ക്രമാറെവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സുമായി ഉടന്‍ കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവുന്നതിനു വേണ്ടി 26 കാരനായ താരം ഇന്ത്യയിലെത്തിക്കഴിഞ്ഞു.

1

ക്രമാറെവിച്ചിന്റെ വരവോടെ ബ്ലാസ്‌റ്റേഴ്‌സിലെ സെര്‍ബിയന്‍ താരങ്ങളുടെ സാന്നിധ്യം മൂന്നായി ഉയരും. നെമഞ്ജ ലാക്കിച്ച് പെസിച്ച്, സ്ലാവിസ സ്റ്റൊയാനോവിച്ച് എന്നിവരാണ് നേരത്തേ ബ്ലാസ്‌റ്റേഴ്‌സിലുള്ള സെര്‍ബിയന്‍ താരങ്ങള്‍. ക്രമാറെവിച്ച് എത്തുന്നതോടെ ടീമിലെ വിദേശ താരങ്ങളുടെ ക്വാട്ടയും പൂര്‍ത്തിയാവും. കറേജ് പെക്ക്യൂസന്‍, മത്തെയ് പോപ്ലാറ്റ്‌നിക്, സിറില്‍ കാളി, കെസിറോണ്‍ കിസീത്തോ എന്നീ വിദേശതാരങ്ങള്‍ നേരത്തേ ടീമിലുണ്ട്.

അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ താരങ്ങളായ സെയ്മിന്‍ലെന്‍ ഡൊംഗെല്‍, ഹാളിചരണ്‍ നര്‍സറെ, മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടിക എന്നിവരെയും അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ മഞ്ഞപ്പട ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Story first published: Wednesday, August 22, 2018, 10:43 [IST]
Other articles published on Aug 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+