Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി; ഇത്തവണ കളിമാറും, സാധ്യതകള്‍ ഇങ്ങനെ

What To Expect From Kerala Blasters For ISL 2019-20 | Oneindia Malayalam

കൊച്ചി: ഐഎസ്എല്‍ ആറാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒരുങ്ങിക്കഴിഞ്ഞു. അഞ്ചാം സീസണിലെ നിരാശപകരുന്ന കളിയില്‍ നിന്നും കരകയറാന്‍ മികവുറ്റ ടീമിനേയാണ് ഇത്തവണ മാനേജ്‌മെന്റ് കളത്തിലിറക്കുന്നത്. പുതിയ പരിശീലകന്‍ ഉള്‍പ്പെടെ ടീമിന്റെ ഘടനയിലും കളിക്കാരിലും ഒട്ടേറെ മാറ്റങ്ങളുമായെത്തുന്നതിനാല്‍ ആരാധകരും വന്‍ പ്രതീക്ഷയിലാണ്.

രണ്ടുതവണ ഫൈനലില്‍ കളിച്ച ടീം ഇക്കുറി കപ്പടിക്കാന്‍ തന്നെയാണ് പുറപ്പാട്. ഐഎസ്എല്ലിലെ കോച്ചുമാരില്‍ ഒരാളായ എല്‍ക്കോ ഷട്ടാരിയാണ് പരിശീലകനെന്നത് ടീമിന് നേട്ടമാകും. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചായിരുന്ന ഷാട്ടോരി ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ തലവര മാറ്റുമെന്നുറപ്പാണ്. നോര്‍ത്ത് ഈസ്റ്റിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. ഷട്ടോരിയുടെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.

blaster

അതേസമയം, വമ്പന്‍ ആരാധകരുടെ പിന്തുണ കളിക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നത് ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയുമുണ്ട്. ടീമിന്റെ പ്രകടനത്തില്‍ നിരാശരായ ആരാധകര്‍ കഴിഞ്ഞതവണ ടീമിനെ കൈവിട്ടിരുന്നു. ആരാധകരെ രസിപ്പിക്കുക കളിക്കാരെ സംബന്ധിച്ച് ഇത്തവണയും വലിയ വെല്ലുവിളിയായിരിക്കും. കളിക്കാര്‍ വ്യക്തിഗത മികവ് പ്രകടിപ്പിക്കുമ്പോഴും ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടാത്തതും മുന്‍ സീസണുകളില്‍ തിരിച്ചടിയായിരുന്നു.

സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ സന്ദേശ് ജിംഗാനും, മധ്യനിരതാരം സാമുവേല്‍ ലാല്‍മുവാന്‍പുയിയയും സഹലുമെല്ലാം ടീമിന്റെ മികവ് വര്‍ധിപ്പിക്കും. ഒരുപിടി യുവതാരങ്ങളുമായി ഇത്തവണ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന് കീഴില്‍ ചിലത് ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. പ്ലേ ഓഫില്‍ എത്തുകയെന്നതായിരിക്കും ടീമിന്റെ പ്രഥമ പരിഗണന. ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് എത്തിയാലും ടീമിനെ സംബന്ധിച്ച് വലിയ നേട്ടമാകും അതെന്നാണ് വിലയിരുത്തല്‍.

Story first published: Monday, October 14, 2019, 12:05 [IST]
Other articles published on Oct 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+