Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ ഹോം മാച്ച്, കൊച്ചി ഫുട്‌ബോള്‍ ലഹരിയില്‍

കൊച്ചി ഇന്ന് ഫുട്‌ബോള്‍ ലഹരിയില്‍. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം മാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടാനൊരുങ്ങുമ്പോള്‍ നഗരം ഫുട്‌ബോള്‍ ലഹരിയിലാണ്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയോട് പരാജയപ്പെട്ടെങ്കിലും അതൊന്നും ബ്ലാസ്റ്റേഴ്‌സ് അനുകൂലികളുടെ ആവേശം കെടുത്തുന്നില്ല.

എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നല്‍കുവാന്‍ ഇന്ന് ഉച്ചയോടെ തന്നെ കലൂര്‍ സ്റ്റേഡിയം പരിസരം മഞ്ഞക്കുപ്പായക്കാരെ കൊണ്ട് നിറയും. മലബാര്‍ മേഖലയില്‍ നിന്ന് വലിയ തോതില്‍ ഫുട്‌ബോള്‍ പ്രേമികള്‍ കൊച്ചിയിലെത്തും. അറുപതിനായിരത്തിലേറെയാണ് ആദ്യ ഹോം മാച്ചുകളില്‍ കലൂരിലെ ഹാജര്‍നില.

keralablasters

ആദ്യ കളിയില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ ആവേശകരമായ സമനിലയില്‍ പിരിഞ്ഞ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ എവേ മാച്ചില്‍ ജയം ലക്ഷ്യമിടുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചപ്പോഴുള്ള മുന്‍ അനുഭവം കൊല്‍ക്കത്തക്ക് അനുകൂലമാണ്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തക്ക് മുന്നില്‍ 2-1നും 3-1നും ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നിരുന്നു. 2014 ഫൈനലില്‍ 1-0ന് തോല്‍പ്പിച്ചതും സന്ദര്‍ശകരുടെ ആത്മബലം വര്‍ധിപ്പിക്കും. ആദ്യ സീസണില്‍ ഹോം മാച്ചില്‍ ജയിച്ചതാണ് കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്‌സിനുള്ള മേല്‍ക്കൈ. ഒരു മത്സരം സമനിലയിലും കലാശിച്ചു. മാര്‍ക്വു താരം ആരോണ്‍ ഹ്യൂസാണ് ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പ് ചീട്ട്. നോര്‍ത്ത് ഈസ്റ്റിനെതിരെ തോല്‍വിയിലും ഹ്യൂസ് തല ഉയര്‍ത്തിപ്പിടിച്ചു. ബുദ്ധിപരമായി കളിക്കുന്ന ഹ്യൂസ് ആദ്യ കളിയില്‍ അഞ്ച് ക്ലിയറന്‍സുകളാണ് നടത്തിയത്.

പാസിംഗിലെ കൃത്യതയില്‍ (77%) കോച്ച് സ്റ്റീവ് കോപലിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നത് ഹ്യൂസ് മാത്രം. ഇന്ന് അത്‌ലറ്റിക്കോയുടെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗയെ പിടിച്ചു കെട്ടുക എന്നതാകും ഹ്യൂസിന്റെ മുഖ്യ ദൗത്യം. രണ്ട് മാര്‍ക്വു താരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്നനിലക്ക് ശ്രദ്ധേയമാകും ഇത്.

ചെന്നൈയിനെതിരെ ഗോളടിച്ച സമീഗ് ദൗത്തിയെ പിടിച്ചു കെട്ടുക എന്നതും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് തലവേദനയാകും. മെഹ്താബ് ഹൂസൈനാകും സമീഗിനെ മാര്‍ക്ക് ചെയ്യുക. അത്‌ലറ്റിക്കോ മുന്നേറ്റത്തിന്റെ പാസിംഗുകള്‍ വിദഗ്ധമായി തടയുവാന്‍ ഹ്യൂസിന് മുന്നിലായിട്ട് മെഹ്താബ് കയറിക്കളിക്കും. പന്ത് മധ്യനിരയിലേക്ക് കൈമാറുന്ന മികച്ച പാസിംഗ് മാനായും മെഹ്താബ് തിളങ്ങാനാകും. ക്ലിനിക്കല്‍ ഫിനിഷറായ ദൗത്തിയെ തളച്ചിടാന്‍ മെഹ്താബിന് സാധിച്ചാല്‍ തന്നെ കൊല്‍ക്കത്തയുടെ അറ്റാക്കിംഗ് തന്ത്രം പാളും.

നോര്‍ത്ത് ഈസ്റ്റിനെതിരെ മങ്ങിപ്പോയ അന്റോണിയോ ജെര്‍മന്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, October 5, 2016, 8:58 [IST]
Other articles published on Oct 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+