Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെര്‍ബറ്റോവ് പുറത്തേക്ക്, പകരം ബ്രസീലിയന്‍ സൂപ്പര്‍ താരം!! കപ്പടിക്കാനുറച്ച് മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലിന്റെ പ്രാഥമികറൗണ്ട് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്കു കടക്കവെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഇപ്പോഴും തുലാസിലാണ്. 10 ടീമുകളുള്‍പ്പെട്ട ടൂര്‍ണമെന്റില്‍ നിലവില്‍ ഏഴാമതാണ് മഞ്ഞപ്പട. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമി ബെര്‍ത്ത് സ്വപ്‌നം കാണേണ്ടതുള്ളൂ.

ലീഗില്‍ ഇനി ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്. ജീവന്‍മരണ പോരാട്ടം തന്നെ നടത്തിയെങ്കില്‍ മാത്രമേ മഞ്ഞപ്പടയ്ക്കു മുന്നേറാനാവൂ. സീസണില്‍ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.

നില്‍മര്‍, പുള്‍ഗ

നില്‍മര്‍, പുള്‍ഗ

ബ്രസീലിന്റെ പ്രമുഖ സ്‌ട്രൈക്കര്‍ നില്‍മറെ ടീമിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ടീമുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ നില്‍മര്‍ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.
നില്‍മറെ കൂടാതെ നേരത്തേ മഞ്ഞപ്പടയ്ക്കായി കളിച്ചിട്ടുള്ള വിക്ടര്‍ പുള്‍ഗയെയും ടീമിലേക്ക് തിരിച്ചുകൊണ്ടു വരാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്.

നില്‍മര്‍ മികവ് തെളിയിച്ച താരം

നില്‍മര്‍ മികവ് തെളിയിച്ച താരം

യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ക്കൊപ്പം തന്റെ ഗോളടിമികവ് തെളിയിച്ച താരമാണ് 33 കാരനായ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നില്‍മര്‍. സ്‌പെയിനിലെ മുന്‍നിര ടീമായ വലന്‍സിയ, ഫ്രഞ്ച് വമ്പന്‍മാരായ ഒളിംപിക് ലിയോണ്‍ എന്നിവര്‍ക്കെല്ലാം വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.
സ്‌ട്രൈക്കറായി മാത്രമല്ല, ഇരുവിങുകളിലും വിങായി ഉപയോഗിക്കാവുന്ന താരം കൂടിയാണ് നില്‍മര്‍

രണ്ടു സീസണ്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം

രണ്ടു സീസണ്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു പ്രിയങ്കരനായ താരങ്ങളിലൊരാളായിരുന്നു സ്പാനിഷ് മിഡ്ഫീല്‍ഡര്‍ കൂടിയായ പുള്‍ഗ. 2014, 15 സീസണുകളില്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു.
ഡല്‍ഹി ഡൈനാമോസിനെ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് പരാജയപ്പെടുത്തിയ കഴിഞ്ഞ മല്‍സരത്തിനു സാക്ഷിയായി പുള്‍ഗയും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

ബെര്‍ബ മടങ്ങുന്നു

ബെര്‍ബ മടങ്ങുന്നു

വന്‍ പ്രതീക്ഷകളുമായെത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ശരിക്കും നിരാശപ്പെടുത്തി. പഴയ ബെര്‍ബയുടെ നിഴല്‍ പോലും കളിക്കളത്തില്‍ കാണാനായില്ല. മോശം ഫോമും പരിക്കുമെല്ലാം അദ്ദേഹത്തെ വലച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന ബെര്‍ബയെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം തുടങ്ങിയെന്നാണ് വിവരം.
ബെര്‍ബയെക്കൂടാതെ ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോയും പരിക്കിന്റെ പിടിയിലാണ്. കിസീത്തോയ്ക്കു പകരമാണ് മുന്‍ താരം പുള്‍ഗയെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവിളിക്കുന്നത്.

തിരിച്ചടികളുടെ സീസണ്‍

തിരിച്ചടികളുടെ സീസണ്‍

കഴിഞ്ഞ സീസണില്‍ റണ്ണറപ്പായ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെയാണ് പുതിയ സീസണ്‍ ആരംഭിച്ചത്. ബെര്‍ബറ്റോവ്, മാഞ്ചസ്റ്ററിന്റെ തന്നെ മുന്‍ ഡിഫന്‍ഡര്‍ വെസ് ബ്രൗണ്‍, മുന്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മാഞ്ചസ്റ്ററിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ എന്നിവരെല്ലാം തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മ്യുളെന്‍സ്റ്റീനെ പുറത്താക്കിയപ്പോള്‍ ബ്രൗണിനെയും ബെര്‍ബയെയുമെല്ലാം പരിക്ക് വേട്ടയാടി. അടുത്തിടെ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസും ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എഫ്‌സി ഗോവയിലേക്കു ചേക്കേറിയിരുന്നു.

Story first published: Wednesday, January 31, 2018, 15:58 [IST]
Other articles published on Jan 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+