കൊച്ചി: ഐഎസ്എല്ലിലെ ഗ്ലാമര്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ തങ്ങളുടെ കുടാരത്തിലെത്തിക്കുന്നത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്ന് മലയാളി ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കുവിനു പിന്നാലെ മറ്റൊരു താരത്തെ കൂടി ടീമിലെത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ദേശീയ ടീമിലംഗമായ മണിപ്പൂരില്‍ നിന്നുള്ള സിമിലെന്‍ ഡൗങലിനെയാണ് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

2.4 കോടിക്ക് മൂന്നു വര്‍ഷത്തെ കരാറിലാണ് 24കാരനായ ഇന്ത്യന്‍ സ്‌ട്രൈക്കറെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ഡൗങ്ങല്‍ ഹാട്രിക്ക് നേടിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് 23കാരനായ അബ്ദുല്‍ ഹക്കുവിനെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. മലപ്പുറം തിരൂരില്‍ നിന്നുള്ള ഹക്കു കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കളത്തിലിറങ്ങിയിരുന്നു.