കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ഭരിക്കാൻ ഇനി സെർബിയൻ താരം നിക്കോള കർമരേവിച്ച് .ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ താരമായാണ് കർമരേവിച്ച് ടീമിലെത്തുന്നത്.ഇതോടെ ടീമിലെ വിദേശ താരങ്ങളുടെ എണ്ണം ഏഴായി.കർമരേവിച്ച് ടീമിലെത്തുന്ന വിവരം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക് പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
വരുന്ന സീസണിലേക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് എത്തിക്കുന്ന മൂന്നാമത്തെ സെർബിയൻ താരമാണ് ഇരുപത്തിയാറുകാരനായ കർമരേവിച്ച്.സെർബിയയുടെ അണ്ടർ 19 ,അണ്ടർ 21 ടീമുകളിൽ കളിച്ചിട്ടുള്ള താരം വാഗർ ദ്വീപ് രാഷ്ട്രത്തിലെ ക്ലബ്ബായ വെസ്റ്ററിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.നേരത്തെ ഗ്രീസിലേയും സ്വീഡനിലേയും സെർബിയയിലേയും വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള കർമരേവിച്ച് മധ്യനിരയിൽ വളരെ അധ്വാനിച്ച് കളിക്കുന്ന താരമാണ്.വിവിധ ക്ലബ്ബുകൾക്കായി 200ലേറെ മത്സരങ്ങൾ ഇതിനോടകം ഈ സെർബിയൻ താരം കളിച്ചുകഴിഞ്ഞു.
സെർബിയൻ താരങ്ങളായ നെമാൻജ പെസിച്ച് ,സ്ലവിസ സ്റ്റൊജനോവിച്ച് ,ഫ്രഞ്ച് പ്രധിരോധ താരം സിറിൽ കാലി ,സ്ലൊവേനിയൻ താരം മറ്റേജ് പോപ്ലാറ്റ്നിക്ക് ,ഘാന താരം കറേജ് പേക്കുസൻ ,ഉഗാണ്ടൻ താരം കെസിറോൺ കിസീറ്റോ ,എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് വിദേശ താരങ്ങൾ.കഴിഞ്ഞ സീസണിലെ മധ്യനിരയിലെ പോരായ്മകൾ പരിഹരിക്കാൻ രണ്ട് അധികം വിദേശം മധ്യനിര താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്രാവശ്യം ടീമിലെത്തിച്ചത്.