വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ യുവ മിഡ്ഫീല്‍ഡര്‍ ജീക്ക്‌സണ്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍... പക്ഷേ, സീസണില്‍ മഞ്ഞപ്പടയ്ക്കായി കളിക്കില്ല

കൊച്ചി: ഇന്ത്യന്‍ യുവ മിഡ്ഫീല്‍ഡര്‍ ജീക്ക്‌സണ്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടു. മിനര്‍വ്വ പഞ്ചാബില്‍ നിന്നാണ് 17 കാരനായ ജീക്ക്‌സണെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. എന്നാല്‍, ഈ സീസണില്‍ താരം ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കില്ല.

മഞ്ഞപ്പടയുമായി കരാറൊപ്പിട്ട ജീക്ക്‌സണെ ഈ സീസണില്‍ കരാര്‍ വായ്പയില്‍ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിന് വിട്ടുകൊടുത്തിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. മിനര്‍വ്വയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ കരാര്‍ വായ്പയില്‍ താരം ഇന്ത്യന്‍ ആരോസിനു വേണ്ടി കളിച്ചിരുന്നു. ഇതോടെ, അടുത്ത സീസണിലാവും താരം ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കുക.

jeakson

കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടര്‍ 17 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ജീക്ക്‌സണ്‍. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഗോള്‍ നേടിയ ഏക താരം കൂടിയാണ് മണിപ്പൂരില്‍ നിന്നുള്ള ജീക്ക്‌സണ്‍. കൊളംബിയക്കെതിരേ ഹെഡ്ഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

Story first published: Saturday, September 22, 2018, 14:28 [IST]
Other articles published on Sep 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X