Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹല്‍ അബ്ദുല്‍ സമദ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും, പുതിയ കരാര്‍ 2025വരെ

കൊച്ചി: മലയാളി സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. 2025വരെ ക്ലബ്ബില്‍ തുടരാനുള്ള കരാറില്‍ താരം ഒപ്പുവെച്ചു. നേരത്തെ 2022വരെയായിരുന്നു സഹലുമായി ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ടായിരുന്നത്. ഇതാണ് മൂന്നുവര്‍ഷത്തേക്കുകൂടി നേട്ടിയത്. 23കാരനായ സഹല്‍ വരുന്ന സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടാണ്. സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ നിലവിലെ ടീമിന്റെ പോസ്റ്റര്‍ താരവും ആരാധക പിന്തുണയില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ താരം സഹലാണ്. 'എന്റെ കരിയര്‍ ആരംഭിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ്. വരും വര്‍ഷങ്ങളില്‍ ക്ലബ്ബിനും എനിക്കും കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതാണ് എന്റെ വീടും നാടും എന്റെ ആളുകളും.ഞാന്‍ ഇവിടെത്തന്നെ തുടരും'-സഹല്‍ അബ്ദുല്‍ സമദ് പറഞ്ഞു.

കരാര്‍ നീട്ടിയത് ടീമിനോടുള്ള സഹലിന്റെ താല്‍പ്പര്യംകൊണ്ടാണ്. ടീമിനൊപ്പം തുടരാനുള്ള സഹലിന്റെ തീരുമാനത്തില്‍ മാനേജ്‌മെന്റ് സന്തോഷവാന്മാരാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. എട്ടാം വയസില്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയ സഹല്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്കുവേണ്ടി കളിച്ചാണ് വളര്‍ന്നത്. ഈ പ്രകടനം അദ്ദേഹത്തെ അണ്ടര്‍ 21 ടീമിലും പിന്നീട് സന്തോഷ് ട്രോഫിയിലും ഇടം നേടിക്കൊടുത്തു. 2018-19 സീസണില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത സഹലിനായിരുന്നു ഐഎസ്എല്‍,എഐഎഫ്എഫിന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

sahalabdulsamad-

37 ഐഎസ്എല്ലില്‍ നിന്നായി രണ്ട് അസിസ്റ്റും ഒരു ഗോളുമാണ് മിഡ്ഫീല്‍ഡറായ സഹലിന്റെ പേരിലുള്ളത്. ഇതിനോടകം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ സഹല്‍ ഇന്ത്യയുടെ ഭാവി താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. നേരത്തെ രാഹുലും ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാര്‍ പുതുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിങ്ങറായ രാഹുല്‍ തൃശൂര്‍ സ്വദേശിയാണ്. ഇതിനോടകം 8 മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിച്ചു. ഇന്ത്യന്‍ ആരോസിന്റെ മുന്‍ താരമായിരുന്ന രാഹുല്‍ ഇന്ത്യ അണ്ടര്‍ 17,20,23 ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. നിലവില്‍ 2022വരെയാണ് രാഹുലുമായി ബ്ലാസ്‌റ്റേഴ്‌സിന് കരാറുള്ളത്. സഹലുമായി കരാര്‍ പുതുക്കിയതിനാല്‍ വൈകാതെ തന്നെ രാഹുലിനും കരാര്‍ പുതുക്കി നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സീസണിന് മുന്നോടിയായ സൂപ്പര്‍ താരം ഓഗ്‌ബെച്ച ബ്ലാസ്‌റ്റേഴ്‌സ് വിടുന്നത് ക്ലബ്ബിന് കടുത്ത തിരിച്ചടിയാവും. റിയല്‍ കശ്മീര്‍ താരം റിത്വിത് കുമാര്‍ ദാസിനെ കഴിഞ്ഞിടെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു.

Story first published: Thursday, August 13, 2020, 14:26 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+