ഇന്ത്യന്‍ ഫുട്‌ബോളിലെ മഞ്ഞപ്പട എന്ന വിശേഷണം കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. ഇനി ലോകഫുട്‌ബോളിലെ യഥാര്‍ഥ മഞ്ഞപ്പടയായ ബ്രസീലിനെ പോലെ കിരീടങ്ങള്‍ വാരിക്കൂട്ടിയാല്‍ മാത്രം മതി. ബ്ലാസ്റ്റേഴ്‌സ് ഒറ്റനോട്ടത്തില്‍.

ആസ്ഥാനം : ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
സീറ്റിംഗ് കപ്പാസിറ്റി : 60,000
ഉടമകള്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, തെലുങ്ക് സിനിമാതാരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, സിനിമാ നിര്‍മാതാവായ അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ്ഡ പ്രസാദ്
കോച്ച് : സ്റ്റീവ് കോപ്പല്‍ (ഇംഗ്ലണ്ട്)
അസി. കോച്ച് : വാലി ഡൗണ്‍സ് (ഇംഗ്ലണ്ട്)
ഇഷ്ഫാഖ് അഹമ്മദ് (ഇന്ത്യ)
ഗോള്‍ കീപ്പിംഗ് കോച്ച് : ഗ്രഹാം സ്റ്റേക്ക് (വടക്കന്‍ അയര്‍ലന്‍ഡ്)
സ്‌പോര്‍ട്‌സ് സയന്റിസ്റ്റ് : നില്‍ ക്ലാര്‍ക് (ഇംഗ്ലണ്ട്)
ടീം ഡോക്ടര്‍ : ഷിബു വര്‍ഗീസ് (ഇന്ത്യ)
മാര്‍ക്വൂ താരം : ആരോണ്‍ ഹ്യൂഗ്‌സ് (വടക്കന്‍ അയര്‍ലന്‍ഡ്)
ടീമംഗങ്ങള്‍
ഗോള്‍ കീപ്പര്‍മാര്‍ - സന്ദീപ് നന്ദി, മുഹമ്മദ് അന്‍സാരി, കുനാല്‍ സന്ദ് (ഇന്ത്യ), ഗ്രഹാം സ്റ്റേക്ക് (അയര്‍ലന്‍ഡ്).
ഡിഫന്‍സ്- റിനോ ആന്റോ, പ്രതിക് ചൗധരി, സന്ദേശ് ജിംഗന്‍, ഗുര്‍വിന്ദര്‍ സിംഗ് (ഇന്ത്യ), സെഡ്രിക് ഹെന്‍ഗ്ബര്‍ട്ട് (ഫ്രാന്‍സ്), ആരോണ്‍ ഹ്യൂഗ്‌സ് (വടക്കന്‍ അയര്‍ലന്‍ഡ്), എല്‍ഹാദി എന്‍ഡോയോ (സെനഗല്‍).
മിഡ്ഫീല്‍ഡ് - ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, കെ പ്രശാന്ത്, മുഹമ്മദ് റഫീഖ്, വിനീത് റായ്, സി കെ വിനീത് (ഇന്ത്യ), ജോസു കുര്യാസ് (സ്‌പെയിന്‍), ദിദിയര്‍ കാഡിയോ (ഐവറികോസ്റ്റ്), അഷ്‌റാക് മെഹ്മദ് (ചാഡ്).
ഫോര്‍വേഡ്‌സ് - ഫാറൂഖ് ചൗധരി, തോങ്‌കോസിം ഹോയ്കിപ്പ്, മുഹമ്മദ് റാഫി, അമ്രിത് ജയന്‍ (ഇന്ത്യ), കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡുക്കന്‍സ് നാസന്‍ (ഹെയ്തി), മൈക്കല്‍ ചോപ്ര, അന്റോണിയോ ജര്‍മന്‍ (ഇംഗ്ലണ്ട്).
സീസണ്‍ 2014 - റണ്ണേഴ്‌സ് അപ്പ്
ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയും നാല് സമനില. ഒമ്പത് ഗോളുകള്‍ നേടിയപ്പോള്‍ 11 ഗോള്‍ വഴങ്ങി. സെമിയില്‍ ചെന്നൈയിന്‍ എഫ് സിയെ പരാജയപ്പെടുത്തി. ഫൈനലില്‍ കൊല്‍ക്കത്തയോട് ഒരു ഗോള്‍ പരാജയം. കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം അഞ്ച് ഗോളുകളുമായി ടോപ് സ്‌കോറര്‍.
സീസണ്‍ 2015 - എട്ടാം സ്ഥാനം
ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ മൂന്ന് ജയം, ഏഴ് തോല്‍വി, 4 സമനില. 22 ഗോള്‍ നേടിയപ്പോള്‍ 27 ഗോളുകള്‍ വഴങ്ങി. 13 പോയിന്റോടെ എട്ടാംസ്ഥാനത്ത്. ആറുവീതം ഗോളുകളുമായി ഇംഗ്ലണ്ടുകാരായ അന്റോണിയോ ജര്‍മനും ഗ്രിസ് ഡാഗ്‌നലും ടീമിന്റെ ടോപ് സ്‌കോറര്‍.
പ്രീസീസണ്‍ - 2016
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 28 മുതല്‍ പരിശീലനത്തിലേര്‍പ്പെട്ട ടീം സെപ്തംബര്‍ ആറിന് തായ്‌ലന്‍ഡിലേക്ക് പുറപ്പെട്ടു. തായ് പ്രീമിയര്‍ ലീഗിലെ ടീമുകളുമായി പരിശീലന മത്സരം. ആദ്യ മത്സരത്തില്‍ ബിഗ് ബാങ് ചൗള യുനൈറ്റഡിനെ 2-1ന് പരാജയപ്പെടുത്തി. രണ്ടാം മത്സരം ബാങ്കോങ്ക് യുനൈറ്റഡ് എഫ് സിയുമായി ഗോള്‍രഹിത സമനില. മൂന്നാം മത്സരത്തില്‍ പട്ടായ യുനൈറ്റഡ്, ബിബിസിയു സംയുക്തഇലവനെതിരെ ഏക ഗോള്‍ വിജയം. മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ഗോള്‍ കണ്ടെത്തിയ മൈക്കല്‍ ചോപ്ര, കെ പ്രശാന്ത് എന്നിവര്‍ സ്‌കോറര്‍മാര്‍.