Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തല മാറ്റിയിട്ടും' രക്ഷയില്ല ... വീണ്ടുമൊരു സമനില, ആരാധകരുടെ 'സമനില' തെറ്റും

കൊച്ചി: ഐഎസ്എല്ലില്‍ പുതുകോച്ചിനു കീഴില്‍ പുതുവര്‍ഷത്തിലെ ആദ്യ മല്‍സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം സമനിലയാണിത്. എട്ടു കളികളില്‍ ഒന്നില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്കു വിജയിക്കാനായത്. ഒന്നാംപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 0-1ന് പിന്നിലായിരുന്നു. സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയാണ് 33ാം മിനിറ്റില്‍ പൂനെയ്ക്കായി ഗോള്‍ നേടിയത്. മലയാഴി താരം ആഷിഖ് കുരുണിയന്റെ പാസില്‍ നിന്നായിരുന്നു സ്റ്റേഡിയത്തെ നിശബ്ധമാക്കിയ പൂനെയുടെ ഗോള്‍. 73ാം മിനിറ്റില്‍ ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസാണ് മഞ്ഞപ്പടയുടെ മാനം കാത്ത ഗോള്‍ നേടിയത്.

1

പുതിയ കോച്ച് ഡേവിഡ് ജെയിംസിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം കൂടിയാണിത്. പ്രഥമ സീസണില്‍ ടീമിന്റെ ക്യാപ്റ്റനും കോച്ചുമായിരുന്ന ജെയിംസ് കഴിഞ്ഞ ദിവസമാണ് കോച്ചായി സ്ഥാനമേറ്റെടുത്തത്. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട റെനെ മ്യുളെന്‍സ്റ്റീനിനു പകരമാണ് ജെയിംസ് തിരിച്ചെത്തിയത്.

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കു ഭേദമായതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയും മഞ്ഞപ്പടയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. പൂനെയുടെ ആധിപത്യമാണ് ഒന്നാംപകുതിയില്‍ കണ്ടത്. നിരവധി തവണ ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയിയെ പൂനെ പരീക്ഷിച്ചു. പൂനെയുടെ നിരന്തരമുള്ള മുന്നേറ്റങ്ങളെ കോര്‍ണര്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധിച്ചത്.

2

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ മാസം ടീമുമായി കരാര്‍ ഒപ്പുവച്ച വിദേശ താരം കിസിത്തോ കെസിറോണിനെ രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇറക്കി. ബെര്‍ബറ്റോവിനു പകരമാണ് താരം ഐഎസ്എല്ലില്‍ മഞ്ഞ ജഴ്‌സിയില്‍ അരങ്ങറിയത്. കന്നി മല്‍സരത്തില്‍ തന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനമാണ് കിസിത്തോ നടത്തിയത്. 73ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ച ഗോളിനു വഴിയൊരുക്കിയത് കിസിത്തോയായിരുന്നു. കിസിത്തോയുടെ പാസില്‍ നിന്നും പെക്യൂസന്‍ നല്‍കിയ പാസ് സിഫ്‌നിയോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും വിജയഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ചില മികച്ച അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും മുതലെടുക്കാന്‍ സാധിച്ചില്ല.

Story first published: Thursday, January 4, 2018, 22:00 [IST]
Other articles published on Jan 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+