Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ബ്ലാസ്റ്റേഴ്‌സ് പൂനെയില്‍... പൂനെ പണി തരുമോ?

ഇന്നെങ്കിലും സമനില തെറ്റിക്കുമോ ?? | Oneindia malayalam

പൂനെ: ഐഎസ്എല്ലില്‍ സമനിലക്കുരുക്ക് പൊട്ടിച്ച് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. ഇന്നു രാത്രി നടക്കുന്ന എവേ മല്‍സരത്തില്‍ പൂനെ സിറ്റിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ എവേ മല്‍സരം കൂടിയാണിത്. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ തകര്‍ത്തു കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് തുടര്‍ച്ചയായ മുന്നു കളികളിലും സമനിവ വഴങ്ങേണ്ടിവന്നു. ഹോംഗ്രൗണ്ടില്‍ മുംബൈ സിറ്റി, ഡല്‍ഹി ഡൈനമോസ് എന്നിവര്‍ക്കെതിരേ സമനില കൊണ്ടു തൃപ്തിപ്പെട് ബ്ലാസ്റ്റേഴ്‌സ് അവസാന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായും പോയിന്റ് പങ്കിട്ടു.

1

ജംഷഡ്പൂരിനെിരായ കഴിഞ്ഞ കളിയില്‍ ഒന്നാം പകുതിയില്‍ 0-2നു പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നാടകീയമായി തിരിച്ചുവന്നത്. ആദ്യപകുതിയില്‍ ദയനീയമായിരുന്നു മഞ്ഞപ്പടയുടെ പ്രകടനം. ഗോളിലേക്ക് ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ ടീം വലഞ്ഞു. രണ്ടാംപകുതിയില്‍ പകരക്കാരായി സെയ്മിന്‍ലെന്‍ ഡൊംഗലും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ടീമിലെത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം അടിമുടി മാറിയത്. ടീമിന്റെ രണ്ടു സമനില ഗോളുകള്‍ക്കു പിന്നിലും ഡൊംഗലായിരുന്നു. പൂനെയ്‌ക്കെതിരേ ഇരുവരെയും ആദ്യ ഇലവനില്‍ തന്നെ കോച്ച് ഡേവിഡ് ജെയിംസ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

ആറു പോയിന്റുമായി ഇപ്പോള്‍ ലീഗില്‍ ഏഴാംസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്നു ജയിക്കാനായാല്‍ ഒമ്പതു പോയിന്റോടെ അഞ്ചാംസ്ഥാനത്തേക്കുയരാന്‍ ടീമിനാവും. മറുഭാഗത്ത് സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് പൂനെ ബ്ലാസ്റ്റേഴ്‌സിനെ തങ്ങളുടെ ഗ്രൗണ്ടിലേക്കു ക്ഷണിക്കുന്നത്. കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട പൂനെ ഒന്നില്‍ സമനിലയും വഴങ്ങിയിരുന്നു.

Story first published: Friday, November 2, 2018, 10:29 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+