വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: പൂനെയോട് കീഴടങ്ങി... കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്

ഈ സീസണില്‍ ഒരു മല്‍സരം മാത്രമാണ് മഞ്ഞപ്പട ജയിച്ചത്

By Manu

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ വീണ്ടുമൊരു തോല്‍വിയോടെ അവസാനിച്ചു. ഹോംഗ്രൗണ്ടില്‍ പോയിന്റ് പട്ടികയില്‍ തങ്ങള്‍ക്കു പിന്നിലുള്ള പൂനെ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങുകയായിരുന്നു. 20ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോ നേടിയ ഗോളാണ് മഞ്ഞപ്പടയുടെ കഥ കഴിച്ചത്. 11 മല്‍സരങ്ങൡ നിന്നും ഒന്നില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് ആറു സമനിലയും നാലു തോല്‍വിയുമേറ്റു വാങ്ങി. ഒമ്പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാംസ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍ അപ്രതീക്ഷിത ജയത്തോടെ പൂനെ എട്ടു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍ എട്ടാംസ്ഥാനത്തേക്കു കയറി.

1

പൂനെയ്‌ക്കെതിരേ ആദ്യപകുതിയില്‍ ദയനീയമായിരുന്നു മഞ്ഞപ്പടയുടെ പ്രകടനം. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് വെറും 9000ത്തില്‍ താഴെ മാത്രം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. ആരാധകരെ നിരാശരാക്കുന്നതായിരുന്നു ആദ്യപകുതിയില്‍ ടീമിന്റെ പ്രകടനം. ഗോളിലേക്ക് ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ ടീമിനായില്ല.

രണ്ടാംപകുതില്‍ സികെ വിനീതിനെ പകരക്കാരനായി ഇറങ്ങിയ ശേഷം മഞ്ഞപ്പട കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഗോളി കമല്‍ജീത്തിന്റെ സേവുകളും ഫിനിഷിങിലെ പിഴവുകളും ബ്ലാസ്റ്റേഴ്‌സിന് വിനയായി.

Dec 07, 2018, 9:34 pm IST

ഫൈനല്‍ വിസില്‍... ബ്ലാസ്റ്റേഴ്‌സ് ഔട്ട്. തുടര്‍ച്ചയായി രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഹോംഗ്രൗണ്ടില്‍ പൂനെയ്‌ക്കെതിരേ ഇതാദ്യമായി തോറ്റെന്ന നാണക്കേടും പേറിയാണ് മഞ്ഞപ്പട ഗ്രൗണ്ട് വിടുന്നത്.

Dec 07, 2018, 9:34 pm IST

ഇഞ്ചുറിടൈമില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയാവുന്നു

Dec 07, 2018, 9:17 pm IST

86ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ പ്രശാന്ത് ഇടതുമൂലയില്‍ നിന്നു തൊടുത്ത വലംകാല്‍ ഷോട്ട് ഗോളി പൂനെ ഗോളി കമല്‍ജിത്ത് കുത്തിയകറ്റുന്നു

Dec 07, 2018, 9:14 pm IST

മല്‍സരം അവസാന 10 മിനിറ്റില്‍. ബ്ലാസ്റ്റേഴ്‌സ് ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പിഴവ് ഗോള്‍ നേടുന്നതില്‍ നിന്നും തടയുന്നു

Dec 07, 2018, 8:57 pm IST

കളി 65 മിനിറ്റ് പിന്നിടുന്നു. ഗോള്‍ മടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോഴുമായിട്ടില്ല. ഈ കളിയിയില്‍ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യത അസ്തമിക്കും

Dec 07, 2018, 8:44 pm IST

ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി പൂനെ ഗോള്‍മുഖത്ത് റെയ്ഡ് നടത്തുന്നു

Dec 07, 2018, 8:38 pm IST

രണ്ടാംപകുതിക്കു തുടക്കം. ആദ്യപകുതിയില്‍ ഫ്‌ളോപ്പായ ലെന്‍ ഡുംഗലിനു പകരം മലയാളി താരം സികെ വിനീതിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കി

Dec 07, 2018, 8:20 pm IST

ആദ്യപകുതി അവസാനിച്ചു. പൂനെ 1- ബ്ലാസ്‌റ്റേഴ്‌സ് 0

Dec 07, 2018, 8:17 pm IST

മല്‍സരം ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളിലേക്ക്‌

Dec 07, 2018, 8:06 pm IST

കളി 30 മിനിറ്റ് പിന്നിടുന്നു. മാര്‍സെലീഞ്ഞോയുടെ ഗോളില്‍ പൂനെ 1-0ന് ലീഡ് ചെയ്യുകയാണ്. ഗോളിലേക്ക് ഒരു ഷോട്ട് പോലും ഇതുവരെ പരീക്ഷിക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല

Dec 07, 2018, 7:56 pm IST

ഇടതു വിങിലൂടെയുള്ള അതിവേഗ നീക്കത്തിനൊടുവില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്ത് മാര്‍സെലീഞ്ഞോ തൊടുത്ത ഇടംകാല്‍ ഷോട്ട് ഡിഫറന്‍ഡര്‍ അനസിന്റെ കാലില്‍ തട്ടി വലയില്‍ താഴ്ന്നിറങ്ങുമ്പോള്‍ ഗോളി ധീരജ് കാഴ്ച്ചക്കാരനായിരുന്നു

Dec 07, 2018, 7:54 pm IST

ബ്രസീലിയന്‍ താരം മാര്‍സെലീഞ്ഞോയാണ് പൂനെയുടെ അക്കൗണ്ട് തുറന്നത്‌

Dec 07, 2018, 7:54 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കി 20ാം മിനിറ്റില്‍ പൂനെ മുന്നിലെത്തി

Dec 07, 2018, 7:39 pm IST

ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. മാര്‍സെലീഞ്ഞോയുടെ വണ്‍ ഓണ്‍ വണ്‍ ഷോട്ട് ഗോളി ധീരജ് സിങ് ബ്ലോക്ക് ചെയ്യുകയായിരുന്നു

Dec 07, 2018, 7:38 pm IST

വിസില്‍ മുഴങ്ങി. ബ്ലാസ്റ്റേഴ്‌സ്- പൂനെ പോരാട്ടത്തിന് കൊച്ചിയില്‍ തുടക്കം

Dec 07, 2018, 7:37 pm IST

ബ്ലാസ്‌റ്റേഴ്‌സ് ലൈനപ്പ്‌

Story first published: Friday, December 7, 2018, 21:52 [IST]
Other articles published on Dec 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X