സമനിലക്കളിയും തോല്‍വികളും; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി
കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി. സമനിലകളും തുടര്‍ തോല്‍വികളുമാണ് ജെയിംസിന്റെ പുറത്താകലില്‍ കലാശിച്ചത്. സീസണില്‍ ആദ്യ മത്സരത്തിലൊഴികെ ബ്ലാസ്റ്റേഴേസിന് ജയിക്കാനായിട്ടില്ല. 12 മത്സരങ്ങളില്‍നിന്നും 6 സമനിലയും 5 തോല്‍വിയും ഒരു ജയവുമായി 9 പോയന്റുമാത്രമുള്ള ടീം എട്ടാം സ്ഥാനത്താണ്.
ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍കീപ്പറായ ജെയിംസ് ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. പുതിയ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മുംബൈയുമായി നടന്ന മത്സരത്തില്‍ 6-1ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ജെയിംസിന്റെ സ്ഥാനം തെറിച്ചത്. പുതിയ പരിശീലകനെ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ മുഖ്യ പരിശീലകനായ റെനെ മ്യുളെന്‍സ്റ്റീനിന്റെ
പുറത്താകലിനെ തുടര്‍ന്നാണ് താത്കാലിക പരിശീലകനായി ജെയിംസ് ചുമതലയേറ്റത്. പിന്നീട്, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി. ജെയിംസ് ഇതുവരെ നല്‍കിയ സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിച്ചു. അദ്ദേഹത്തിന് നല്ലൊരു ഭാവി ആശംസിക്കുന്നതായും കേരളാ ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു. ആരാധകര്‍ക്കും, കളിക്കാര്‍ക്കും, ക്ലബ്ബിനും നന്ദി പറഞ്ഞാണ് ജെയിംസ് വിടവാങ്ങള്‍ നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications