വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ഇഞ്ചുറിടൈമില്‍ രണ്ടു ഗോള്‍... ബ്ലാസ്റ്റേഴ്‌സ് വീണു, തുടര്‍ച്ചയായ മൂന്നാം തോല്‍വി

മഞ്ഞപ്പട ലീഗില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്‌

By Manu
1

ഗുവാഹാത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും മഞ്ഞപ്പട പരാജയമേറ്റുവാങ്ങി. എവേ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിനെ 2-1ന് വീഴ്ത്തിയത്. 90ാം മിനിറ്റ് വരെ 1-0ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറിടൈമില്‍ അവിശ്വസനീയമാം വിധം തകരുകയായിരുന്നു. ക്യാപ്റ്റന്‍ ഓഗ്ബച്ചെയും മാസിയയും നേടിയ ഗോളുകള്‍ മഞ്ഞപ്പടയെ തുടര്‍ച്ചയായ മൂന്നാം പരാജയത്തിലേക്കു തള്ളിയിട്ടു. നേരത്തേ 73ാം മിനിറ്റില്‍ മത്തെയ് പോപ്ലാറ്റ്‌നിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്.

ഈ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു മുന്നേറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തു തന്നെ തുടരുകയാണ്. എട്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച മഞ്ഞപ്പടയ്ക്ക് ഏഴു പോയിന്റ് മാത്രമാണുള്ളത്. നാലെണ്ണത്തില്‍ സമനില വഴങ്ങിയ മൂന്നു കളികളില്‍ പരാജയവും രുചിച്ചു.

Nov 23, 2018, 9:30 pm IST

ഫൈനല്‍ വിസില്‍... ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക് തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പടയുടെ സെമി ഫൈനല്‍ പ്രതീക്ഷകളും മങ്ങി

Nov 23, 2018, 9:29 pm IST

വലതുമൂലയിലൂടെ പറന്നുകയറി മാസിയ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയ്ക്കുള്ളില്‍ തുളഞ്ഞുകയറുകയായിരുന്നു

Nov 23, 2018, 9:26 pm IST

യുവാന്‍ മാസിയയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ജയമുറപ്പിച്ച രണ്ടാം ഗോളിന് അവകാശിയായത്‌

Nov 23, 2018, 9:25 pm IST

ഗോള്‍... ഇഞ്ചുറിടൈമല്‍ ബ്ലാസ്റ്റേഴ്‌സിനെ സ്തബ്ധരാക്കി നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി.

Nov 23, 2018, 9:23 pm IST

നോര്‍ത്ത് ഈസ്റ്റ് താരം മാസിയയെ പിറകില്‍ നിന്നും സന്ദേഷ് ജിങ്കന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരേ പെനല്‍റ്റി

Nov 23, 2018, 9:22 pm IST

ബ്ലാസ്റ്റേഴ്‌സ് വീണ്ടുമൊരിക്കല്‍ക്കൂടി അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി ജയം കൈവിടുകയാണ്‌

Nov 23, 2018, 9:21 pm IST

ഇഞ്ചുറിടൈമില്‍ ഒഗ്‌ബെച്ചെയുടെ പെനല്‍റ്റി ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് 1-1ന് ഒപ്പമെത്തി

Nov 23, 2018, 9:20 pm IST

കളി ഇഞ്ചുറിടൈമില്‍. ആറു മിനിറ്റാണ് റഫറി അധികസമയമായി അനുവദിച്ചത്.

Nov 23, 2018, 9:14 pm IST

മല്‍സരം അവസാന അഞ്ചു മിനിറ്റിലേക്ക് കടക്കുന്നു. ഗോള്‍ മടക്കാനുള്ള കഠിനാധ്വാനത്തിലാണ് നോര്‍ത്ത് ഈസ്റ്റ്‌

Nov 23, 2018, 9:14 pm IST

സക്കീറിന്റെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ നോര്‍ത്ത് ഈസ്റ്റിന് പിഴച്ചപ്പോള്‍ പോപ്ലാറ്റ്‌നിക്ക് ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു

Nov 23, 2018, 9:13 pm IST

മത്തെയ് പോപ്ലാറ്റ്‌നിക്കാണ് മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. പകരക്കാരനായി ഇറങ്ങിയ മലയാളി താരം എംപി സക്കീറാണ് ഈ ഗോളിനു വഴിയൊരുക്കിയത്‌

Nov 23, 2018, 9:06 pm IST

ഗോള്‍... കളിയുടെ ഗതിക്ക് വിപരീതമായി 73ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി

Nov 23, 2018, 8:50 pm IST

60ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയ്ക്കു പകരം ബ്ലാസ്റ്റേഴ്‌സ് സികെ വിനീതിനെ ഇറക്കി

Nov 23, 2018, 8:46 pm IST

നോര്‍ത്ത് ഈസ്റ്റിന്റെ തുടരെയുള്ള മുന്നേറ്റങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തകരുന്ന കാഴ്ചയാണ് കാണുന്നത്

Nov 23, 2018, 8:37 pm IST

രണ്ടാം പകുതിക്ക് തുടക്കം

Nov 23, 2018, 8:23 pm IST

ഒന്നാം പകുതി അവസാനിച്ചു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിട്ടില്ല. രണ്ടു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റാണ് ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയത്‌

Nov 23, 2018, 8:13 pm IST

37ാം മിനിറ്റില്‍ കേരളം മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ വലതു മൂലയിലൂടെ ഓടിക്കയറി ഹാളിചരണ്‍ നര്‍സറെ തൊടുത്ത ഷോട്ട് വലതു പോസ്റ്റില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത പന്ത് ഡൊംഗെല്‍ ക്ലോസ് ആംഗിളില്‍ നിന്നും േേക്രാസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കി

Nov 23, 2018, 8:10 pm IST

കളി 35ാ മിനിറ്റിലേക്ക് കടന്നു. സ്‌കോര്‍ ഇപ്പോള്‍ ഗോള്‍രഹിതമായി തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് കളിയില്‍ മികച്ചുനില്‍ക്കുന്നത്‌

Nov 23, 2018, 7:54 pm IST

കളി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ അഞ്ച് കോര്‍ണറുകളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് മഞ്ഞപ്പട രക്ഷപ്പെട്ടു പോവുന്നത്‌

Nov 23, 2018, 7:43 pm IST

10ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ടു. വലതു മൂലയില്‍ നിന്നു കോര്‍ണര്‍ കിക്കില്‍ ഓഗ്‌ബെച്ചെയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളി ധീരജ് സിങ് തട്ടിത്തെറിപ്പിക്കുകയായിരുന്നു

Nov 23, 2018, 7:39 pm IST

പോപ്ലാറ്റിനിച്ചിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഷോട്ട് പരീക്ഷിച്ചെങ്കിലും ഗോളി അനായാസം പിടിയിലൊതുക്കി

Nov 23, 2018, 7:35 pm IST

ആദ്യ മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങളാണ് കാണുന്നത്‌

Nov 23, 2018, 7:31 pm IST

വിസില്‍ മുഴങ്ങി. ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് പോരാട്ടത്തിന് തുടക്കം

Nov 23, 2018, 7:25 pm IST

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്

Nov 23, 2018, 7:12 pm IST

ബ്ലാസ്റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവന്‍ കാണാം

Story first published: Friday, November 23, 2018, 21:54 [IST]
Other articles published on Nov 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X