Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോണ്‍ ഹ്യൂസ് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കാന്‍ വടക്കന്‍ അയര്‍ലന്‍ഡിലേക്ക് മടങ്ങി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡ് ടീമിലേക്ക് ക്ഷണം വന്നു. പ്രതിരോധത്തിലെ പടനായകനുമായ ആരോണ്‍ ഹ്യൂസ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പെ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ വട്ടം കറങ്ങിയത് ബ്ലാസ്റ്റേഴ്‌സാണ്. മഞ്ഞപ്പട പുതിയ സീസണില്‍ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഹ്യൂസ്. എല്ലാ കളിയിലും ഹ്യൂസ് പ്രതിരോധനിരയില്‍ ഉണ്ടാകണെന്ന് കോച്ച് സ്റ്റീവ് കോപ്പലും ആഗ്രഹിച്ചിരുന്നു.

പ്രത്യേകിച്ച് ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയോട് തോറ്റതോടെ. അത്‌ലറ്റിക്കോക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ആകാശത്തേക്ക് നോക്കുകയാണ്. പ്രതിരോധത്തില്‍ വലിയ പ്രശ്‌നമുണ്ട്. ഹ്യൂസിന്റെ അഭാവത്തില്‍ സന്ദേശ് ജിങ്കാന്‍ സെന്റര്‍ ബാക്കിലേക്ക് വന്നപ്പോള്‍ ആ മേഖല ദുര്‍ബലമായി. വിംഗിലായിരുന്നു ജിങ്കാന് നല്ലത്. ഒമ്പതിന് ഡല്‍ഹി ഡൈനമോസിനെതിരായ ഹോം മാച്ചിലും ഹ്യൂസുണ്ടാകില്ല.

aaron-hughes

ശനിയാഴ്ച സാന്‍മാരിനോക്കും ചൊവ്വാഴ്ച ജര്‍മനിക്കുമെതിരെയാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍. വാട്‌ഫോഡ് ഡിഫന്‍ഡര്‍ ക്രെയ്ഗ് കാത്കാര്‍ടിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് കോച്ച് മൈക്കല്‍ ഒ നീല്‍ ഐ എസ് എല്‍ തിരക്കിനിടെ ഹ്യൂസിനെ ടീമിലേക്ക് ആവശ്യപ്പെട്ടത്.

103 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഹ്യൂസിന്റെ പരിചയ സമ്പത്താണ് അയര്‍ലന്‍ഡ് കോച്ചിനെ ആകര്‍ഷിച്ചത്. 2003 മുതല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹ്യൂസ് 2011 ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ 2016 ല്‍ യൂറോ കപ്പിനുള്ള ടീമിലേക്ക് തിരിച്ചു വിളിച്ചു.

Story first published: Thursday, October 6, 2016, 8:56 [IST]
Other articles published on Oct 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+