Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിലെ മിന്നുന്ന ഫോം തുണച്ചു; മലയാളി സഹല്‍ ഇന്ത്യന്‍ ക്യാമ്പില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന ഫോമില്‍ കളിക്കുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ദേശീയ ടീമിലേക്ക്. ഏഷ്യ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ സഹല്‍ ഉള്‍പ്പെടെ മൂന്നു മലയാളി താരങ്ങളാണ് ഉള്‍പ്പെട്ടത്. ആഷിഖ് കുരുണിയനും അനസ് എടത്തൊടികയും നേരത്തതന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നു. ഇതാദ്യമായാണ് സഹലിന് വിളിയെത്തുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ സഹലിന് സീസണിലെ മികച്ച പ്രകടനം തന്നെയാണ് തുണയായത്. ബ്ലാസ്‌റ്റേഴ്‌സിനായി സീസണില്‍ എട്ട് മത്സരങ്ങളിലാണ് കളിച്ചത്. 2016/17 സീസണിലെ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമായ മലപ്പുറം സ്വദേശി അനസ് കഴിഞ്ഞ കുറേ കാലമായി ഇന്ത്യന്‍ ടീമില്‍ അംഗമാണ്. മലപ്പുറം പട്ടര്‍കടവുകാരനായ ആഷിഖ് ഐഎസ്എല്ലില്‍ പുണെ സിറ്റി എഫ്.സി.ക്ക് വേണ്ടിയാണ് കളിക്കുന്നത്.

Sahal Abdul Samad

ജനുവരി ആറിന് ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള ക്യാമ്പിലേക്ക് അഞ്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കാണ് വിളിയെത്തിയത്. 34 അംഗ ടീമില്‍ നിന്ന് പിന്നീട് 28 പേര്‍ ഡിസംബര്‍ 20 ന് ഏഷ്യാകപ്പ് വേദിയായ യു.എ.ഇയിലേക്ക് പുറപ്പെടുക. ആതിഥേയരായ യു.എ.ഇ., ബഹ്റൈന്‍, തായ്ലാന്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ കടുപ്പക്കാരുടെ ഗ്രൂപ്പിലാണ് ഇന്ത്യ. തായ്‌ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Wednesday, December 12, 2018, 11:04 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+