For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മഴ... പിന്നെ ഗോള്‍മഴ, ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി മെല്‍ബണ്‍ സിറ്റി (6-0)

റിലേ മക്ഗ്രീ മെല്‍ബണ്‍ സിറ്റിക്കായി ഇരട്ടഗോള്‍ നേടി

By Manu
ഗോള്‍മഴ; ബ്ലാസ്‌റ്റേഴ്‌സ്‌ തകര്‍ന്നു | OneIndia Malayalam

keralablasters

കൊച്ചി: ലോക ഫുട്‌ബോളിലെ മുന്‍നിര ക്ലബ്ബുകളോട് ഏറ്റുമുട്ടാനുള്ള ശേഷി കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇല്ലെന്ന് ലാ ലിഗ വേള്‍ഡിലെ ഉദ്ഘാടന മല്‍സരം കാണിച്ചു തന്നു. ഇംഗ്ലീഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയയിലെ പ്രമുഖ ടീം മെല്‍ബണ്‍ സിറ്റി എഫ്‌സി മഞ്ഞപ്പടയെ വാരിക്കളയുകയായിരുന്നു. എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു മെല്‍ബണിന്റെ ജയം. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആഹ്ലാദിക്കാനുള്ള ഒരു വകയും നല്‍കാതെയാണ് ടീം കീഴടങ്ങിയത്.

മഴയും ഗോള്‍മഴയുമെല്ലാം കണ്ട പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭരാക്കുന്ന കളിയാണ് ഓസ്‌ട്രേലിയന്‍ ടീം കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്‌സിനായി കന്നി മല്‍സരം കളിച്ച അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോയായ ധീരജ് സിങിന്റെ ചില സേവുകളാണ് എതിര്‍ ടീമിന്റെ സ്‌കോര്‍ 6-0ല്‍ ഒതുക്കിയത്.

Jul 24, 2018, 9:13 pm IST

മല്‍സരശേഷം ടീമിന് പിന്തുണയുമായെത്തിയ ആരാധകര്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് നന്ദി പറയുന്നു

Jul 24, 2018, 8:54 pm IST

ഫൈനല്‍ വിസില്‍... മെല്‍ബണ്‍ സിറ്റി 6-0ന് ബ്ലാസ്റ്റേഴ്‌സിനെ തരിപ്പണമാക്കി. മഞ്ഞപ്പട ഒരു തരത്തിലും തങ്ങള്‍ക്കു എതിരാളികളല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസ് ടീമിന്റെ പ്രകടനം

Jul 24, 2018, 8:52 pm IST

മല്‍സരം ഇഞ്ചുറിടൈമില്‍. 6-0ന്റെ വമ്പന്‍ ജയത്തിന് തൊട്ടരികിലാണ് മെല്‍ബണ്‍ സിറ്റി

Jul 24, 2018, 8:46 pm IST

ബ്രൂണോ ഫൊര്‍നറോലിയാണ് ആറാം ഗോള്‍ നേടിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ വലതുമൂലയിലൂടെ ഒറ്റയ്ക്കു പന്തുമായി ഓടിക്കയറിയ ഫൊര്‍നറോലി ഗോളി ധീരജിന് പഴുതൊന്നും നല്‍കാതെ വലകുലുക്കുകയായിരുന്നു

Jul 24, 2018, 8:43 pm IST

ഗോള്‍... മെല്‍ബണ്‍ സിറ്റിക്ക് നിര്‍ത്താന്‍ ഭാവമില്ലെന്നു തോന്നുന്നു. കളിയില്‍ അവര്‍ 6-0ന് മുന്നിലെത്തി

Jul 24, 2018, 8:43 pm IST

75ാം മിനിറ്റിലായിരുന്നു ഓസീസിന്റെ ടീമിന്റെ അഞ്ചാം ഗോള്‍. വലതു വിങില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെയും ഗോളിയെയും നിസ്സഹായനാക്കിയാണ് നജാറിന്‍ നിറയൊഴിച്ചത്

Jul 24, 2018, 8:36 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു കൊണ്ട് മെല്‍ബണ്‍ സിറ്റി 5-0ന് മുന്നിലെത്തി. റെമി നജാറിന്റെ വകയായിരുന്നു ഗോള്‍

Jul 24, 2018, 8:28 pm IST

മല്‍സരത്തിന്റെ 69ാം മിനിറ്റില്‍ റഫറിക്ക് ആദ്യ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടികയ്ക്കാണ് കാര്‍ഡ് ലഭിച്ചത്‌

Jul 24, 2018, 8:24 pm IST

രണ്ടാം ഗോള്‍ നേടിയ റിലേ മക്ഗ്രീയാണ് വീണ്ടും ലക്ഷ്യം കണ്ടത്. ഫൊര്‍നറോലി നല്‍കിയ പാസില്‍ ഇടതുമൂലയില്‍ നിന്നും മക്ഗ്രീ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളി ധീരജിന് തൊടാന്‍ പോലും അവസരം നല്‍കാതെയാണ് മിന്നല്‍ വേഗത്തില്‍ വലയില്‍ തറച്ചത്

Jul 24, 2018, 8:21 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയുറപ്പിച്ചു കൊണ്ട് മെല്‍ബണ്‍ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. 56ാം മിനിറ്റിലായിരുന്നു ഗോള്‍.

Jul 24, 2018, 8:17 pm IST

ലാക്ലാന്‍ വെയ്ല്‍സാണ് മെല്‍ബണിന്റെ മൂന്നാം ഗോളിന് അവകാശിയായത്. തകര്‍ത്തു പെയ്യുന്ന മഴയില്‍ ബ്ലാസ്റ്റേഴ്‌സിനു താളം തെറ്റിയപ്പോള്‍ വെയ്ല്‍സ് വലകുലുക്കുകയായിരുന്നു. ഇടതു വിങിലൂടെ ബോക്‌സിലേക്ക് കയറിയ ഹല്ലോറന്‍ തൊടുത്ത ഷോട്ട് ധീരജിന് പിടിയിലൊതുക്കാനായില്ല. ബ്രൂണോ ഫൊര്‍നറോളിയുടെ ഷോട്ട് വീണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാല്‍ റീബൗണ്ട് ചെയ്ത പന്ത് മാര്‍ക്ക ചെയ്യപ്പെടാതെ നിന്ന വെയ്ല്‍സ് ഒഴിഞ്ഞ വലയിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചക്കാരായിരുന്നു

Jul 24, 2018, 8:12 pm IST

ഗോള്‍.... 50ാം മിനിറ്റില്‍ മെല്‍ബണ്‍ മൂന്നാമത്തെ ഗോളും നേടി (3-0)

Jul 24, 2018, 8:12 pm IST

46ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം. എന്നാല്‍ കറേജ് പെക്ക്യൂസന്‍ ബോക്‌സിനുള്ളിലേക്ക് ചിപ്പ് ചെയ്തിട്ട പന്ത് സ്വീകരിക്കുമ്പോള്‍ ഡൊംഗലിനു മുന്നില്‍ ഗോളി മാത്രം. എന്നാല്‍ ഡൊംഗലിന്റെ ദുര്‍ബലമായ ഷോട്ട മെല്‍ബണ്‍ പ്രതിരോധം ക്ലിയര്‍ ചെയ്തു

Jul 24, 2018, 8:04 pm IST

രണ്ടാംപകുതിക്ക് തുടക്കം

Jul 24, 2018, 7:48 pm IST

ഒന്നാംപകുതി അവസാനിച്ചു. മെല്‍ബണ്‍ സിറ്റി 2 - ബ്ലാസ്റ്റേഴ്‌സ് 0.

Jul 24, 2018, 7:45 pm IST

41ാം മിനിറ്റില്‍ മെല്‍ബണ്‍ മൂന്നാം ഗോളും നേടേണ്ടതായിരുന്നു. എന്നാല്‍ ഗോളി ധീരജ് മഞ്ഞപ്പടയുടെ രക്ഷകനായി. ബോക്‌സിനു പുറത്തുനിന്നും മക്ഗ്രീ തൊടുത്ത ലോങ്‌റേഞ്ചര്‍ ധീരജ് ഇടതുമൂലയിലേക്കു ഡൈവ് ചെയ്ത് കുത്തിയകറ്റി.

Jul 24, 2018, 7:40 pm IST

33ാം മിനിറ്റില്‍ റിലെ മക്ഗ്രീയാണ് സ്‌കോറര്‍. കസേറസ് നല്‍കിയ മനോഹരമായ ത്രൂ ബോള്‍ രണ്ടു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് മക്ഗ്രീ വലയിലേക്കു തൊടുത്തപ്പോള്‍ ഡൈവ് ചെയ്ത ഗോളി ധീരജ് സിങ് നിസ്സഹായനായി

Jul 24, 2018, 7:39 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മെല്‍ബണ്‍ സിറ്റി രണ്ടാം ഗോളും നേടി

Jul 24, 2018, 7:37 pm IST

മൂന്ന് ബ്ലാസ്‌റ്റേസ് താരങ്ങളെ വെട്ടിയൊഴിഞ്ഞ് അറ്റ്കിന്‍സണ്‍ നല്‍കിയ പാസ് ബ്രാറ്റണ്‍ ബോക്‌സിനുള്ളിലേക്ക് ചിപ്പ് ചെയ്ത് നല്‍കിയപ്പോള്‍ ഡൈവിങ് ഹെഡ്ഡറിലൂടെ വിദോസിച്ച് വലകുലുക്കുകയായിരുന്നു

Jul 24, 2018, 7:36 pm IST

30ാം മിനിറ്റില്‍ ദാരിയോ വിദോസിച്ചാണ് മെല്‍ബണ്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തത്‌

Jul 24, 2018, 7:33 pm IST

ഗോള്‍... ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ഘധരാക്കി മെല്‍ബണ്‍ അക്കൗണ്ട് തുറന്നു (1-0). കളിയില്‍ ഓസീസ് ടീം അര്‍ഹിച്ച ഗോള്‍

Jul 24, 2018, 7:27 pm IST

മല്‍സരം 25 മിനിറ്റ് കഴിഞ്ഞപ്പോഴും ഗോള്‍രഹിതമായി തുടരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ ഓസീസ് ടീമിനെ ഇടക്കു സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്‌

Jul 24, 2018, 7:15 pm IST

മല്‍സരം 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മെല്‍ബണിന്റെ ആധിപത്യമാണ് കാണുന്നത്. മനോഹരമായ പാസിങ് ഗെയിമിലൂടെ അവര്‍ ബ്ലാസ്റ്റേഴ്‌സിനെ പലപ്പോഴിം കാഴ്ചക്കാരാക്കി. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി എതിരാളികളെ വീഴ്ത്തുകയെന്ന തന്ത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് പരീക്ഷിക്കുന്നത്‌

Jul 24, 2018, 7:03 pm IST

മെല്‍ബണ്‍ സിറ്റി മികച്ച രീതിയിലാണ് മല്‍സരം തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ച് ആദ്യ നീക്കം നടത്തി

Jul 24, 2018, 7:01 pm IST

വിസില്‍ മുഴങ്ങി.... ബ്ലാസ്റ്റേഴ്‌സ്- മെല്‍ബണ്‍ പോരാട്ടത്തിന് തുടക്കം

Jul 24, 2018, 7:01 pm IST

സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചു നില്‍ക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ അനുസ്മരിപ്പിക്കുന്ന അതേ നിറത്തിലുള്ള ജഴ്‌സിയിലാണ് മെല്‍ബണ്‍ സിറ്റി ഇറങ്ങിയത്‌

Jul 24, 2018, 7:00 pm IST

ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന മൂന്നു ടീമുകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് ഗ്രൗണ്ടില്‍ വച്ച് ട്രോഫി അനാച്ഛാദനം ചെയ്തു

Jul 24, 2018, 6:55 pm IST

ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായെത്തിയ ആരാധകര്‍

Jul 24, 2018, 6:53 pm IST

മെല്‍ബണ്‍ സിറ്റി എഫ്‌സി പ്ലെയിങ് ഇലവന്‍

Jul 24, 2018, 6:52 pm IST

മല്‍സരത്തിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തുന്നു

Jul 24, 2018, 6:49 pm IST

കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലെയിങ് ഇലവന്‍

Story first published: Tuesday, July 24, 2018, 21:14 [IST]
Other articles published on Jul 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+