Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം കോച്ചിനെ പൊക്കി, അടുത്തത് ഗോള്‍മെഷീന്‍ ഒഗ്‌ബെച്ചെ... ബ്ലാസ്‌റ്റേഴ്‌സ് രണ്ടും കല്‍പ്പിച്ച്

OGBECHE

കൊച്ചി: ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനായി അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പ്ലേഓഫ് വരെയെത്തിച്ച ഡച്ചുകാരനായ പരിശീലകന്‍ ഈല്‍ക്കോ ഷെറ്റോരിയെ ദിവസങ്ങള്‍ക്കു മുമ്പ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ കോച്ചായി നിയമിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ കുന്തമുനയായിരുന്ന നൈജീരിയന്‍ ഗോളടീവീരന്‍ ബര്‍ത്തോലോം ഒഗ്‌ബെച്ചെയെയും മഞ്ഞപ്പട റാഞ്ചാനൊരുങ്ങുന്നു. ബ്ലാസ്റ്റേഴ്‌സുമായി 34 കാരനായ സ്‌ട്രൈക്കര്‍ അധികം വൈകാതെ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ ചരിത്രത്തിലാദ്യമായി പ്ലേഓഫ് വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ഒഗ്‌ബെച്ചെ. 18 മല്‍സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ അടിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ കന്നി ഐഎസ്എല്‍ സീസണ്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ഗോള്‍വേട്ടയില്‍ മൂന്നാമതെത്തിയതും ഒഗ്‌ബെച്ചെയായിരുന്നു.

EELCO

ലോക ഫുട്‌ബോളില്‍ ഏറെ മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ഒഗ്‌ബെച്ചെ ഐഎസ്എല്ലിലെത്തിയത്. ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജിയുടെ മുന്‍ താരം കൂടിയായ അദ്ദേഹം സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഗ്രീസ്, യുഎഇ എന്നീവിടങ്ങളിലെ മുന്‍നിര ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിന്റെയും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍ മിഡില്‍സ്‌ബ്രോയുടെയും മുന്നേറ്റനിര താരമായയിരുന്നു ഒഗ്‌ബെച്ചെ. 2002 മുതല്‍ 04 വരെ നൈജീരിയന്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന സ്‌ട്രൈക്കര്‍ 2002ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും കളിച്ചിരുന്നു.

Story first published: Friday, May 24, 2019, 15:24 [IST]
Other articles published on May 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+