Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണക്കുതീര്‍ത്ത്, കലിപ്പടക്കണം... മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍, പോരാട്ടം തീപാറും

കൊച്ചി: തുടര്‍ച്ചയായ മൂന്നു എവേ മല്‍സരങ്ങള്‍ക്കു ശേഷം ഐഎസ്എല്ലില്‍ കേരള ബാസ്റ്റേഴ്‌സ് വീണ്ടും ഹോംഗ്രൗണ്ടില്‍ കളത്തിലിറങ്ങുന്നു. ഞായറാഴ്ച രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയുമായാണ് മഞ്ഞപ്പട അങ്കംകുറിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സും ഗോവയും സീസണില്‍ മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗോവയില്‍ നടന്ന മല്‍സരത്തില്‍ മഞ്ഞപ്പട 2-5ന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങിയിരുന്നു. അന്നത്തെ പരാജയത്തിന് സ്വന്തം കാണികള്‍ക്കു സമുന്നില്‍ കണക്കുതീര്‍ക്കാനൊരുങ്ങുകയാണ് മഞ്ഞപ്പട. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ക്കുള്ളില്‍ ഇടംനേടാനും ബ്ലാസ്റ്റേഴ്‌സിനാവും.

വിജയവഴിയില്‍ തിരിച്ചെത്തണം

വിജയവഴിയില്‍ തിരിച്ചെത്തണം

തുടര്‍ച്ചയായ രണ്ട് എവേ വിജയങ്ങളുമായി കുതിച്ച ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ മല്‍സരത്തില്‍ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സി വീഴ്ത്തിയിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ കോപ്പലാശാന്റെ കുട്ടികള്‍ മറികടന്നത്. കളി തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനു പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.
അന്നത്തെ പരാജയം മറന്ന് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുയെന്ന ലക്ഷ്യത്തോടെയാണ് ഞായറാഴ്ച ഗോവയെ മഞ്ഞപ്പട സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നത്.

നാണംകെട്ട തോല്‍വി

നാണംകെട്ട തോല്‍വി

ആദ്യപാദത്തില്‍ നാണംകെട്ട തോല്‍വിയാണ് ഗോവയോട് ബ്ലാസ്‌റ്റേഴ്‌സിനു നേരിട്ടത്. അത്രയും ദയനീയമായ ഒരു പരാജയം സീസണില്‍ മഞ്ഞപ്പടയ്ക്കുണ്ടായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിനെ ഗോവ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
ഹാട്രിക് നേടിയ ഫെറാന്‍ കൊറോമിനാസാണ് അന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ അന്തകനായത്. മറ്റു രണ്ടു ഗോള്‍ മാന്വല്‍ ലാന്‍സറോറ്റെയുടെ വകയായിരുന്നു. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമായിരുന്നു വന്‍ ദുരന്തത്തിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പതനം.
മിര്‍ക്ക് സിഫ്‌നിയോസിന്റെയും ജാക്കിച്ചാന്ത് സിങിന്റെയും ഗോളുകളാണ് അന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നാണക്കേട് അല്‍പ്പമെങ്കിലും കുറച്ചത്.

ഗോവ അപകടകാരികള്‍

ഗോവ അപകടകാരികള്‍

ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാണ് ഗോവ. ആക്രമിച്ചു കളിക്കുന്ന അവരെ കയറൂരിവിട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഹോംഗ്രൗണ്ടിലും രക്ഷയുണ്ടാവില്ല. എന്നാല്‍ സമീപകാലത്തെ ഗോവയുടെ സ്ഥിരതയില്ലാത്ത പ്രകടനം ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാവും. സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച ഗോവയ്ക്ക് പക്ഷെ അവസാന നാലു മല്‍സസങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. രണ്ടെണ്ണത്തില്‍ പരാജയപ്പെട്ട ഗോവ ഒന്നില്‍ സമനിലയുമേറ്റുവാങ്ങി.
കഴിഞ്ഞ രണ്ടു എവേ മല്‍സരങ്ങളിലും ഗോവ ജയം നേടിയിട്ടില്ല. എടിക്കെയുമായി 1-1ന്റെ സമനില വഴങ്ങിയ ഗോവ പോയിന്റ് പട്ടികയില്‍ താഴെയുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് പരാജയമേറ്റുവാങ്ങുകയും ചെയ്തു

 കണക്കുകള്‍ ഗോവയ്‌ക്കൊപ്പം

കണക്കുകള്‍ ഗോവയ്‌ക്കൊപ്പം

ഐഎസ്എല്ലില്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗോവയ്ക്കാണ് നേരിയ മുന്‍തൂക്കം. മൂന്നിലും ഗോവ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തിലാണ് മഞ്ഞപ്പടയ്ക്കു ജയം നേടാനായത്. അവസാനമായി ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-1നു ഗോവയെ വീഴ്ത്തിയിരുന്നു. ഐഎസ്എല്ലിന്റെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാലും ഗോവ തന്നെയാണ് മുന്നില്‍. നാല് ജയം, മൂന്നു തോല്‍വി എന്നിങ്ങനെയാണ് ഗോവയുടെ റെക്കോര്‍ഡ്.
കഴിഞ്ഞ അഞ്ചു കളികളില്‍ മാത്രം 14 ഗോളുകളാണ് ഗോവയ്‌ക്കെതിരേ മഞ്ഞപ്പട വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനു നേടാനായതാവട്ടെ എട്ടു ഗോളും.
രണ്ടു തവണയാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ അഞ്ചു ഗോളുകള്‍ അടിച്ചുകയറ്റിയത്. ഈ സീസണിലെ എവേ മല്‍സരത്തെക്കൂടാതെ കഴിഞ്ഞ സീസണില്‍ കൊച്ചിയിലും ഗോവ 5-1ന്റെ വമ്പന്‍ ജയമാഘോഷിച്ചിരുന്നു.

ആശാനു മുന്നില്‍ പിഴച്ചു

ആശാനു മുന്നില്‍ പിഴച്ചു

സീസണിന്റെ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന മഞ്ഞപ്പടയ്ക്ക് പക്ഷെ ജംഷഡ്പൂരിനെതിരായ കഴിഞ്ഞ കളിയില്‍ തൊട്ടതെല്ലാം പിഴച്ചു. മികച്ച ആക്രമണ നിരയുണ്ടായിട്ടും കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. അന്നത്തെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാവും കോച്ച് ഡേവിഡ് ജെയിംസ് ടീമിനെ അണിനിരത്തുക.

ശക്തമായ ടീം

ശക്തമായ ടീം

സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമടക്കമുള്ള മികച്ച കളിക്കാരെയെല്ലാം അണിനിരത്തി ഏറ്റവും ശക്തമായ ഇലവനെത്തന്നൊയാവും ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ജെയിംസ് പ്രഖ്യാപിക്കുക. ഹ്യൂമിനൊപ്പം മലയാളി താരം സി കെ വിനീത്, ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ എന്നിവരും ആദ്യ ഇലവനിലുണ്ടാവും.
പരിക്കേറ്റു വിശ്രമിക്കുന്ന സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്, മലയാളി ഡിഫന്റര്‍ റിനോ ആന്റോ എന്നിവര്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Saturday, January 20, 2018, 11:53 [IST]
Other articles published on Jan 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+