Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങുന്നു... ഡു ഓര്‍ ഡൈ!! തോറ്റാല്‍ കഴിഞ്ഞു

പൂനെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ജീവന്‍മരണ പോരാട്ടങ്ങള്‍. സീസണില്‍ ഇനി അഞ്ചു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ സെമി ഫൈനലിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇനി മഞ്ഞപ്പടയ്ക്ക് ആശ്വാസമാവില്ല. വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുന്ന എവേ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പൂനെ സിറ്റിയുമായി ഏറ്റുമുട്ടും.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് മഞ്ഞപ്പട. പൂനെയാവട്ടെ ലീഗില്‍ നാലാംസ്ഥാനത്തുണ്ട്. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്ക് ടിക്കറ്റെടുക്കാന്‍ ഇനിയുള്ള മല്‍സരങ്ങലെല്ലാം മഞ്ഞപ്പടയ്ക്ക് ഒരുപോലെ നിര്‍ണായകമാണ്.

 കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്

കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്

ഐഎസ്എല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയ്ക്കു വകയുണ്ട്. അവസാനത്തെ നാലു കളികളും പൂനെയോട് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. രണ്ടു മല്‍സരങ്ങളില്‍ മഞ്ഞപ്പട ജയിച്ചുകയറിയപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ പിരിയുകയായിരുന്നു.
പൂനെയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള സീസണിലെ രണ്ടാമത്തെ കളി കൂടിയാണ് വെള്ളിയാഴ്ചത്തേത്. നേരത്തേ കൊച്ചിയില്‍ നടന്ന മല്‍സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.


പൂനെയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള സീസണിലെ രണ്ടാമത്തെ കളി കൂടിയാണ് വെള്ളിയാഴ്ചത്തേത്. നേരത്തേ കൊച്ചിയില്‍ നടന്ന മല്‍സരം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു.

തോല്‍വിക്ക് ബ്രേക്കിട്ട് ബ്ലാസ്‌റ്റേഴ്‌സ്

തോല്‍വിക്ക് ബ്രേക്കിട്ട് ബ്ലാസ്‌റ്റേഴ്‌സ്

ലീഗില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഇതിന് അറുതിയിട്ടാണ് അവസാന കളിയില്‍ ജയം കൊയ്തത്. ഹോം മാച്ചില്‍ ഡല്‍ഹി ഡൈനാമോസിനെ മഞ്ഞപ്പട 2-1ന് കഷ്ടിച്ചു മറികടക്കുകയായിരുന്നു.
സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം ആരാധകര്‍ക്കു തൃപ്തി നല്‍കുന്നതല്ല. മിക്ക കളികളിലും നേരിയ വിജയാണ് ടീം നേടിയത്. വലിയ താരനിരയുണ്ടായിട്ടും കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ മഞ്ഞപ്പടയ്ക്കായിട്ടില്ല.

പൂനെ മികച്ച ഫോമില്‍

പൂനെ മികച്ച ഫോമില്‍

ഈ സീസണിലെ ഐഎസ്എല്ലില്‍ പൂനെ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത്തവണ സെമി ഫൈനലില്‍ കടക്കാനാവുമെന്ന വിശ്വാസത്തിലാണ് പൂനെയുടെ കുതിപ്പ്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച പൂനെ വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്‌സിനെതിരേ ഹാട്രിക് ജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ആറു ഗോളുകള്‍ വീതം നേടിയ അല്‍ഫാറോയും മാര്‍സെലീഞ്ഞോയുമാണ് പൂനെയുടെ തുറുപ്പുചീട്ടുകള്‍.

പരിക്ക് വലയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ്

പരിക്ക് വലയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ്

പ്രധാന താരങ്ങള്‍ക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്, പുതുതായി ടീമിലെത്തിയ ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.പൂനെയ്‌ക്കെതിരേ ഇവരില്‍ ആരെങ്കിലും ടീമില്‍ തിരിച്ചെത്തുമോയെന്ന് കണ്ടുതന്നെ അറിയണം.

Story first published: Thursday, February 1, 2018, 16:14 [IST]
Other articles published on Feb 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+