Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നിലൊന്ന് പിഴച്ചാല്‍ തീര്‍ന്നു... രണ്ടും കല്‍പ്പിച്ച് മഞ്ഞപ്പട, എതിരാളി നോര്‍ത്ത് ഈസ്റ്റ്

ഗുവാഹത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി ശനിയാഴ്ചയറിയാം. നിര്‍ണായക മല്‍സരത്തില്‍ മഞ്ഞപ്പട നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്ക് നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് മല്‍സരം. ശനിയാഴ്‌ച്ചേത് ഉള്‍പ്പെടെ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്നത് മൂന്നു മല്‍സരങ്ങള്‍ മാത്രമാണ്. ഇവയിലെല്ലാം ജയിച്ചെങ്കില്‍ മാത്രമേ മഞ്ഞപ്പടയ്ക്കു സെമി ഫൈനല്‍ സാധ്യതയുള്ളൂ. ഒപ്പം മറ്റു ടീമുകളുടെ മല്‍സരഫലത്തെയും ആശ്രയിക്കേണ്ടിവരും.

നോര്‍ത്ത് ഈസ്റ്റുമായി സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ മഞ്ഞപ്പടയുടെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് ടീം ഗുവാഹത്തിയിലെത്തിയത്. നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരം കഴിഞ്ഞാല്‍ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സിയെയും എവേ മാച്ചില്‍ ബെംഗളൂരു എഫ്‌സിയെയുമാണ് ബ്ലാസ്റ്റേഴ്‌സിനു നേരിടേണ്ടത്.

{photo-feature}

Story first published: Friday, February 16, 2018, 19:37 [IST]
Other articles published on Feb 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+