Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിന് ഇനി നിലനില്‍പ്പ് പോരാട്ടം... തോല്‍വിക്ക് ബ്രേക്കിടാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു

കൊച്ചി: തുടരെ രണ്ടു തോല്‍വികള്‍ക്കു ശേഷം ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു. ശനിയാഴ്ച രാത്രി എട്ടിന് ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ മഞ്ഞപ്പട പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസുമായി കൊമ്പുകോര്‍ക്കും. ടൂര്‍ണമെന്റ് പാതിഘട്ടം പിന്നിടവെ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്.

അതേസമയം, ഇതിനകം സെമി സാധ്യത ഏറക്കുറെ അവസാനിച്ചു കഴിഞ്ഞ ഡല്‍ഹി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് കൊപ്പ് കൂട്ടിയാവും കൊച്ചിയില്‍ ഇറങ്ങുക.

ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ്

ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ്

ഡല്‍ഹിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ് കൊച്ചിയിലേത്. നേരത്തേ ദില്ലിയില്‍ നടന്ന മല്‍സരത്തില്‍ മഞ്ഞപ്പട ഒന്നിനെതിരേ മൂന്നു ഗോളുകളുടെ ഗംഭീര വിജയം ആഘോഷിച്ചിരുന്നു. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കാണ് അന്നു ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. അന്നത്തെ ജയം സ്വന്തം തട്ടകത്തിലും ആവര്‍ത്തിക്കാനുറച്ചാവും മഞ്ഞപ്പട വീണ്ടും കൊച്ചിയില്‍ ബൂട്ടണിയുക.
എന്നാല്‍ ഹോംഗ്രൗണ്ടിലേറ്റ പരാജയത്തിനു ബ്ലാസ്റ്റേഴ്‌സിനോട് കണക്കുതീര്‍ക്കുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

പുതു സ്‌ട്രൈക്കര്‍

പുതു സ്‌ട്രൈക്കര്‍

ദിവസങ്ങള്‍ക്ക് മുമ്പ് ടീം വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനു പകരം ഐസ്‌ലാന്‍ഡ് സ്‌ട്രൈക്കര്‍ ഗ്യുഡോണ്‍ ബാല്‍വിന്‍സണിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ചിട്ടുണ്ട്. കൊച്ചിയില്‍ പകരക്കാരനായി താരം മഞ്ഞപ്പടയ്ക്കു വേണ്ടി അരങ്ങേറിയേക്കുമെന്നാണ് സൂചന.
ഐസ്‌ലാന്‍ഡ് ക്ലബ്ബായ എഫ്‌സി സ്റ്റാര്‍നനില്‍ നിന്നാണ് ബാല്‍വിന്‍സണിനെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. നേരത്തേ യൂറോപ്പ ലീഗില്‍ കളിച്ചിട്ടുള്ള എഫ്‌സി നോഡാലാന്‍ഡിന്റെ താരമായിരുന്നു അദ്ദേഹം.

പരിക്ക് വലയ്ക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്

പരിക്ക് വലയ്ക്കുന്ന ബ്ലാസ്‌റ്റേഴ്‌സ്

പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റവുമധികം വലയ്ക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്, ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ ഉഗാണ്ടയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ, മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ എന്നിവരെല്ലാം പരിക്കേറ്റു വിശ്രമിക്കുകയാണ്.
ശനിയാഴ്ച ഡല്‍ഹിക്കെതിരേ ഇവരില്‍ ആരെങ്കിലും ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പില്ല. ബെര്‍ബറ്റോവ് പരിക്കു മാറി തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.

ഹോംഗ്രൗണ്ടിലെ മോശം റെക്കോര്‍ഡ്

ഹോംഗ്രൗണ്ടിലെ മോശം റെക്കോര്‍ഡ്

ഹോംഗ്രൗണ്ടില്‍ ഈ സീസണില്‍ മോശം റെക്കോര്‍ഡാണ് ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഏഴു ഹോം മാച്ചുകളില്‍ മഞ്ഞപ്പടയ്ക്ക് ജയിക്കാനായത് ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയായിരുന്നു ബ്ലാസ്‌റ്റേഴിന്റെ ഏകവിജയം.
സീസണില്‍ 12 മല്‍സരങ്ങള്‍ കളിച്ച മഞ്ഞപ്പട മൂന്നെണ്ണത്തിലാണ് ഇതുവരെ ജയിച്ചത്. ഇതില്‍ രണ്ടെണ്ണം എവേ മാച്ചുകളായിരുന്നു. ഹോം മാച്ചില്‍ കാണികളുടെ പിന്തുണ ആവോളമുണ്ടായിട്ടും ഇത് കളിക്കളത്തില്‍ തിരിച്ചുനല്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാവുന്നില്ല.
കഴിഞ്ഞ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. 1-2നായിരുന്നു ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്.

Story first published: Friday, January 26, 2018, 20:16 [IST]
Other articles published on Jan 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+