Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹ്യൂമേട്ടന്‍ ഹീറോയിസം... തകര്‍പ്പന്‍ ഹാട്രിക്ക്, കലിപ്പ് തീര്‍ത്ത് മഞ്ഞപ്പട

ദില്ലി: ഒടുവില്‍ സാക്ഷാല്‍ ഹ്യൂമേട്ടന്‍ അവതരിച്ചു, അത് സ്വന്തം മൈതാനമായ കൊച്ചിയിലല്ല, മറിച്ച് രാജ്യതലസ്ഥാനത്ത്. സീസണില്‍ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ചീത്തപ്പേര് ഹാട്രിക്കോടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം കഴുകിക്കളഞ്ഞപ്പോള്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് മഞ്ഞപ്പട മുക്കുകയായിരുന്നു. ടീമിന്റെ മൂന്നു ഗോളും നേടിയ ഹ്യൂമേട്ടന്റെ വണ്‍മാന്‍ ഷോയാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആധികാരിക വിജയത്തിലേക്കു നയിച്ചത്. സീസണില്‍ മഞ്ഞപ്പടയുടെ രണ്ടാമത്തെ ജയമാണിത്. സീസണിലെ ആദ്യ എവേ ജയം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് കുറിച്ചത്.

മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഈ ജയത്തോടെ 11 പോയിന്റോടെ ആറാംസ്ഥാനത്തേക്കു കയറി. സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഹ്യൂം വീരോചിത പ്രകടനത്തിലൂടെ ജയത്തിലേക്കു നയിക്കുകയായിരുന്നു. ഹ്യൂം തന്നെയാണ് കളിയിലെ താരം.

ഓരോ മാറ്റങ്ങളുമായി ഇരുടീമും

ഓരോ മാറ്റങ്ങളുമായി ഇരുടീമും

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡച്ച് യുവ സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനു പകരം ഈ മാസം ടീമിലെത്തിയ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ പ്ലെയിങ് ഇലവനിലെത്തി.
മറുഭാഗത്ത് ഡല്‍ഹി നിരയിലും ഒരു മാറ്റമുണ്ടായിരുന്നു. വിനീത് റായിക്കു പകരം സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ ഗബ്രിയേല്‍ സിക്കേറേ ടീമിലെത്തി. ഡല്‍ഹിയുടെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങിയത്. അഞ്ചു മിനിറ്റിനിടെ രണ്ടു വട്ടം അവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തി.

ഹ്യൂമേട്ടന്‍ തുടങ്ങി...

ഹ്യൂമേട്ടന്‍ തുടങ്ങി...

12ാം മിനിറ്റില്‍ മല്‍സരത്തിലെ ആദ്യ മുന്നേറ്റം തന്നെ ഗോളാക്കി മാറ്റി മഞ്ഞപ്പട ആതിഥേയരെ സ്തബ്ധരാക്കി. കറേജ് പെക്ക്യൂസന്റെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. ഇടതു വിങിലൂടെ ഡിഫന്‍ഡറുടെ ടാക്ലിങ് മറികടന്ന് ബോക്‌സിനുള്ളിലേക്ക് ഇരച്ചുകയറിയ പെക്ക്യൂസന്‍ തടയാനെത്തിയ മറ്റൊരു ഡിഫന്‍ഡറെയും ഗോളിയെയും കബളിപ്പിച്ച് ബോക്‌സിനു കുറുകെ പന്ത് ക്രോസ് ചെയ്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹ്യൂം സ്ലൈഡ് ചെയ്ത് പന്ത് വലയ്ക്കുള്ളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. 23ാം മിനിറ്റില്‍ പെക്യൂസന്റെ മറ്റൊരു മികച്ച മുന്നേറ്റം. ഇടതു വിങിലൂടെ പെക്യൂസന്‍ നൃത്തച്ചുവടുകളുമായി ബോക്‌സിലേക്ക് കയറിയെങ്കിലും ഡല്‍ഹി പ്രതിരോധം ഇടപെട്ട് അപകടമൊഴിവാക്കി.

മല്‍സരം ഇഞ്ചോടിഞ്ച്

മല്‍സരം ഇഞ്ചോടിഞ്ച്

29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡുയര്‍ത്താനുള്ള നല്ലൊരു അവസരം. ഡല്‍ഹി പ്രതിരോധത്തെ കീറിമുറിച്ച് കിസീത്തോ നല്‍കിയ അതിമനോഹരമായ ത്രൂബോള്‍ ലാല്‍റുവാത്താരയ്ക്ക്. എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ച് ലാല്‍റുവാത്താരയുടെ ദുര്‍ബലമായ ഷോട്ട് ഡല്‍ഹിക്ക് ഭീഷണിയുയര്‍ത്താതെ കടന്നുപോയി. ഇടയ്ക്ക് ഡല്‍ഹിയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിക്കു കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല.

ഒപ്പമെത്തി ഡല്‍ഹി

ഒപ്പമെത്തി ഡല്‍ഹി

40ാം മിനിറ്റില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് പരിക്കേറ്റ് കളം വിട്ടതിനെ തുടര്‍ന്ന് സിഫ്‌നിയോസിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. 44ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഡല്‍ഹി സമനില ഗോള്‍ കണ്ടെത്തി. ബോക്‌സിനുള്ളിലേക്കു താഴ്ന്നിറങ്ങിയ റോമിയോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് പ്രീതം ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

ഹ്യൂം ഷോ...

ഹ്യൂം ഷോ...

രണ്ടാംപകുതിയില്‍ ഡല്‍ഹിയുടെ ആധിപത്യമാണ് കണ്ടത്. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ ഡല്‍ഹി മഞ്ഞപ്പടയെ നിരന്തരം പ്രതിരോധത്തിലാക്കി. ഏതു നിമിഷവും ഡല്‍ഹി മുന്നിലെത്തുമെന്ന പ്രതീതിയാണുണ്ടായത്. ഒടുവില്‍ 78ാം മിനിറ്റിലാണ് മല്‍സരഗതിക്കു വിപരീതമായി ഹ്യൂമിലൂടെ മഞ്ഞപ്പട ലീഡ് കണ്ടെത്തുന്നത്. ത്രോയ്‌ക്കൊടുവല്‍ ലഭിച്ച പന്തുമായി ഇടതുമൂലയിലൂടെ ബോക്‌സിനുള്ളിലേക്ക് കയറിയ ഹ്യൂം രണ്ടു ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് തൊടുത്ത വലംകാല്‍ ഷോട്ട് വലയുടെ വലതൂമൂലയിലേക്ക് കയറുമ്പോള്‍ ഡല്‍ഹി ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായില്ല.

അമ്പമ്പോ... ഹാട്രിക്

അമ്പമ്പോ... ഹാട്രിക്

83ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശം അണപൊട്ടിച്ച് ഹ്യൂം തന്റെ ഹാട്രിക്കും ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളും കണ്ടെത്തി. ലോങ്‌ബോള്‍ ലഭിച്ച ഹ്യൂം മുന്നോട്ട് കയറി വന്ന ഡല്‍ഹി ഗോളിക്കു മുകളിലൂടെ ഒഴിഞ്ഞ വലയിലേക്ക് പന്ത് കോരിയിടുകയായിരുന്നു. സീസണില്‍ ഹ്യൂമിന്റെ കന്നി ഹാട്രിക്ക് കൂടിയാണിത്. ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ഹാട്രിക് കണ്ടെത്തുന്നത്.

Story first published: Wednesday, January 10, 2018, 22:45 [IST]
Other articles published on Jan 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+