For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ഡയനാമോ' ഫ്യൂസാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്... കൊച്ചി പിടിക്കാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചാണിത്

By Manu
കൊച്ചി പിടിക്കാന്‍ മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു | Oneindia Malayalam

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ രണ്ടാം ഹോം മാച്ചിന് ഇറങ്ങുന്നു. ഇന്നു രാത്രി 7.30നു നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരം കൂടിയാണിത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മഞ്ഞപ്പട ഇറങ്ങുന്നത്.

ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയെ 2-0നു തകര്‍ത്തു കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ മുംബൈ സിറ്റിയുമായി 1-1ന്റെം സമനില സമ്മതിക്കുകയായിരുന്നു.

മികച്ച പ്രകടനം

മികച്ച പ്രകടനം

ഡേവിഡ് ജെയിംസിനു കീഴില്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് ആദ്യ രണ്ടു മല്‍സരങ്ങളിലും കാഴ്ചവച്ചത്. യുവതാരങ്ങളുമായി ഇറങ്ങിയ മഞ്ഞപ്പട ഉദ്ഘാട മല്‍സരത്തില്‍ എടിക്കെയെ തകര്‍ത്ത് എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചതും ഇതാദ്യമായിട്ടായിരുന്നു.
മുംബൈക്കെതിരായ കഴിഞ്ഞ കളിയില്‍ 1-0ന്റെ ജയമുറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റുകളില്‍ മുംബൈ സമനില പിടിച്ചെടുത്തത്. അത്തരം അബദ്ധം ആവര്‍ത്തിക്കാതിരിക്കാനാവും ഇനി ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

 ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെപ്പോലെയെന്ന് ജെയിംസ്

ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെപ്പോലെയെന്ന് ജെയിംസ്

ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെയുളള ടീമാണ് ഡല്‍ഹിയെന്നു കോച്ച് ജെയിംസ് അഭിപ്രായപ്പെട്ടു. മികച്ച ടീമുകളിലൊന്നാണ് ഡല്‍ഹി. യുവത്വത്തിനു മുന്‍തൂക്കം നല്‍കി ബ്ലാസ്റ്റേഴ്‌സിനെപ്പോലെ തന്നെയാണ് അവരും കളിക്കുന്നത്. യുവത്വത്തിനൊപ്പം പരിചയസമ്പത്തുള്ള ചില കളിക്കാര്‍ കൂടി ചേരുന്നതോടെ ഡല്‍ഹി അപകടകാരികളായ ടീമായി മാറും. ഏതു വമ്പന്‍ ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. എന്നാല്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെന്ന് കോച്ച് വിശദമാക്കി.

താരമായി ധീരജ് സിങ്

താരമായി ധീരജ് സിങ്

ഈ സീസണില്‍ ടീമിലെത്തിയ ഇന്ത്യയുടെ മുന്‍ അണ്ടര്‍ 17 ഗോള്‍കീപ്പര്‍ ധീരജ് സിങ് തകര്‍പ്പന്‍ പ്രകടനമാണ് ആദ്യ രണ്ടു മല്‍സരങ്ങൡും ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. ഐഎസ്എല്ലിന്റെ തന്നെ കണ്ടെത്തലുജകളിലൊന്നായി താരം മാറിക്കഴിഞ്ഞു. 85.71 ശതമാനമാണ് മല്‍സരതതില്‍ ധീരജിന്റെ സേവ് റേറ്റ്.
പ്രതിരോധത്തില്‍ സന്ദേഷ് ജിങ്കന്‍- നെമഞ്ജ ലാക്കിച്ച് പെസിച്ച് സഖ്യം ഉജ്ജ്വല ഫോമിലാണ്. മുഹമ്മദ് റാക്കിപ്പ്, ലാല്‍റുവാത്താര എന്നിവരും പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഡല്‍ഹി കോച്ച്

ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഡല്‍ഹി കോച്ച്

ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ച ടീമാണെന്ന് ഡല്‍ഹിയുടെ അസിസ്റ്റന്റ് കോച്ച് മൃദുല്‍ ബാനര്‍ജി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ടീമിലെ ചില കളിക്കാരെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.ശക്തമായ പ്രതിരോധനിരയാണ് അവരുടേത്. ജയിക്കുകയെന്നത് ദുഷ്‌കരമായിരിക്കുമെന്നും ഡല്‍ഹി കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story first published: Saturday, October 20, 2018, 9:39 [IST]
Other articles published on Oct 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+