വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാധകരുടെ സമനില തെറ്റിച്ച് മഞ്ഞപ്പട, വീണ്ടുമൊരു സമനില... ജയം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുന്നത്

By Manu
1
1022308
1

കൊച്ചി: പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ സ്റ്റേഡിയത്തില്‍ തങ്ങള്‍ക്കായി ആര്‍പ്പുവിളിച്ച ആരാധകരെ ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലും കേരള ബ്ലാസ്‌റ്റേഴ്‌സ് നിരാശപ്പെടുത്തി. ജയിക്കുമെന്ന് തോന്നിച്ച മല്‍സരത്തില്‍ അവസാന ആറു മിനിറ്റിനിടെ വഴങ്ങിയ ഗോളില്‍ ഡല്‍ഹി ഡൈനാമോസുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. മുംബൈ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയുടെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്. അന്നും അവസാന മിനിറ്റുകിലാണ് ലീഡ് കൈവിട്ട് ബ്ലാസ്റ്റേഴ്‌സ് സമനില സമ്മതിച്ചത്.

ഗോള്‍രഹിതമായ ഒന്നാം പകുതിക്കു ശേഷം 48ാം മിനിറ്റില്‍ മലയാളി താരം സികെ വിനീതിലൂടെയാണ് മഞ്ഞപ്പട അക്കൗണ്ട് തുറക്കുന്നത്. സീസണില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ഈ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ ജയം നേടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 84ാം മിനിറ്റില്‍ ഡല്‍ഹിയുടെ സമനില ഗോള്‍ പിറന്നത്. ആന്‍ഡ്രിയ കലുഡെറോവിച്ചിന്റെ വകയായിരുന്നു ഡല്‍ഹിയുടെ സമനില ഗോള്‍.

Oct 20, 2018, 9:27 pm IST

ഫൈനല്‍ വിസില്‍. ബ്ലാസ്റ്റേഴ്‌സിന് വീണ്ടുമൊരു നിരാശാജനകമായ സമനില. ജയിച്ചെന്നു കരുതിയ ഇടത്തു നിന്നും തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി മഞ്ഞപ്പട സമനില കൊണ്ട് തൃപ്തിപ്പെടുന്നത്

Oct 20, 2018, 9:24 pm IST

കളി ഇഞ്ചുറിടൈമില്‍. മല്‍സരം 1-1ന്റെ സമനിലയിലേക്ക്

Oct 20, 2018, 9:17 pm IST

കോര്‍ണറിനൊടുവില്‍ ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ വലതു മൂലയില്‍ നിന്നും നല്‍കിയ ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ കലുഡെറോവിച്ച് വലയ്ക്കുള്ളിലാക്കുകയായിരുന്നു

Oct 20, 2018, 9:15 pm IST

ഗോള്‍... 84ാം മിനിറ്റില്‍ ആന്‍ഡ്രിയ കലുഡെറോവിച്ചിലൂടെ ഡല്‍ഹി ഗോള്‍ മടക്കി (1-1)

Oct 20, 2018, 9:12 pm IST

കളി അവസാന 10 മിനിറ്റിലേക്കു കടന്നു.

Oct 20, 2018, 9:11 pm IST

73ാം മിനിറ്റില്‍ ഡല്‍ഹിക്ക് സമനില ഗോളിനുള്ള അവസരം. മിഹിലെവിച്ച് നല്‍കിയ പാസില്‍ നിന്നും ബിക്രംജിത്ത് ഷോട്ടിനു ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി നവീന്‍ കുമാറും സന്ദേഷ് ജിങ്കനും ചേര്‍ന്നു ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്തില്‍ കാര്‍മോണ തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തു പോയി

Oct 20, 2018, 8:55 pm IST

മല്‍സരം 65 മിനിറ്റ് പിന്നിട്ടുകഴിഞ്ഞു. വിനീതിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Oct 20, 2018, 8:50 pm IST

ഒന്നാംപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ തുടക്കം മുതല്‍ അറ്റാക്കിങ് ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവയ്ക്കുന്നത്. 59ാം മിനിറ്റില്‍ വലതു വിങിലൂടെ ഡ്രിബിള്‍ ചെയ്തു കയറിയ മലയാളി താരം സഹല്‍ 35വാര അകലെ നിന്നും ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി

Oct 20, 2018, 8:42 pm IST

സ്റ്റൊയാനോവിച്ചിന്റെ കോര്‍ണറിനൊടുവില്‍ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ പോപ്ലാറ്റ്‌നിക് നല്‍കിയ ചിപ്പ് ചെയ്ത് നല്‍കിയ പന്ത് ഡല്‍ഹി പ്രതിരോധത്തെയും ഗോള്‍കീപ്പറെയുമെല്ലാം കബളിപ്പിച്ച് വിനീത് വലയിലേക്ക് തൊടുക്കുകയായിരുന്നു

Oct 20, 2018, 8:40 pm IST

സീസണില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ മലയാളി താരം സികെ വിനീതാണ് സ്റ്റേഡിയത്തെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത് (1-0)

Oct 20, 2018, 8:39 pm IST

ഗോള്‍... രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനകം മഞ്ഞപ്പട അക്കൗണ്ട് തുറന്നു

Oct 20, 2018, 8:35 pm IST

രണ്ടാം പകുതിക്ക് തുടക്കം. നര്‍സറെയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ് മത്തേയ് പോപ്ലാറ്റ്‌നിക്കിനെ ഇറക്കി

Oct 20, 2018, 8:19 pm IST

ഒന്നാംപകുതി അവസാനിച്ചു. ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല. (0-0)

Oct 20, 2018, 8:16 pm IST

ഒന്നാംപകുതിയുടെ അവസാന അഞ്ച് മിനിറ്റിലേക്ക്. 41ാം മിനിറ്റില്‍ ഡല്‍ഹിയുടെ മുന്നേറ്റം. റോമിയോ ബോക്‌സിനുള്ളിലേക്കു നല്‍കിയ പാസില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സ്യുവെര്‍ലൂനിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു

Oct 20, 2018, 8:09 pm IST

34ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള നല്ലൊരു അവസരം മലയാളി താരം സികെ വിനീത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.

Oct 20, 2018, 8:06 pm IST

മല്‍സരം അര മണിക്കൂര്‍ കഴിഞ്ഞു. ലീഡ് നേടാന്‍ ഇരുടീമിനും സാധിച്ചിട്ടില്ല. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ഡല്‍ഹിക്കാണ് മുന്‍തൂക്കം

Oct 20, 2018, 8:00 pm IST

മല്‍സരം 25 മിനിറ്റ് പിന്നിടുന്നു. സ്‌കോര്‍ ബോര്‍ഡ് ഇപ്പോഴും ഗോള്‍രഹിതം തന്നെ.

Oct 20, 2018, 7:57 pm IST

22ാം മിനിറ്റില്‍ ഡല്‍ഹി ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറോയ്ക്ക് കളിയിലെ ആദ്യ സേവ് നടത്തേണ്ടിവരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ പാസ് ബോക്‌സിന് തൊട്ടരികില്‍ വച്ച് വെട്ടിയൊഴിഞ്ഞ് സ്റ്റായാനോവിച്ച് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുന്നു.

Oct 20, 2018, 7:53 pm IST

17ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലെ ആദ്യ ഗോള്‍ ഷോട്ട് പരീക്ഷിക്കുന്നു. 40 വാര അകലെ നിന്ന് ഹാളിചരണ്‍ നര്‍സറെ തൊടുത്ത ഇടംകാല്‍ ലോങ്‌റേഞ്ചര്‍ ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ കൂകിപ്പാഞ്ഞപ്പോള് സ്‌റ്റേഡിയം ഇളകിമറിഞ്ഞു

Oct 20, 2018, 7:43 pm IST

കളി 10ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ഡല്‍ഹിയാണ് പ്രകടനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. പന്ത് പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ ഹാഫില്‍ തന്നെ ചുറ്റിത്തിരിയുകയാണ്‌

Oct 20, 2018, 7:42 pm IST

കനത്ത മഴയെത്തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ക്ക് പന്ത് നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു

Oct 20, 2018, 7:39 pm IST

കിക്കോഫിന് മുമ്പ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍. ഈ സീസണില്‍ പൂനെ സിറ്റിക്കു വേണ്ടിയാണ് ഇയാന്‍ ഹ്യൂം കളിക്കുന്നത്‌

Oct 20, 2018, 7:37 pm IST

മഞ്ഞയില്‍ മുങ്ങി കൊച്ചി

Oct 20, 2018, 7:37 pm IST

നാലാം മിനിറ്റില്‍ ഡല്‍ഹിക്കു കളിയിലെ ആദ്യ ഗോളവസരം. എന്നാല്‍ ഇത് ബ്ലാസ്‌റ്റേഴ്‌സിന് കാര്യമായ ഭീഷണിയില്ല

Oct 20, 2018, 7:36 pm IST

ബ്ലാസ്‌റ്റേഴ്‌സ്- ഡല്‍ഹി പോരാട്ടത്തിന് തുടക്കം

Oct 20, 2018, 7:34 pm IST

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലെയിങ് ഇലവന്‍

Story first published: Saturday, October 20, 2018, 21:57 [IST]
Other articles published on Oct 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X