For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നിര്‍ഭാഗ്യം, പെനാല്‍റ്റി നഷ്ടം, പിന്നെ കരണ്‍ജിത്തും... വീണ്ടുമൊരു സമനില, ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

ബ്ലാസ്റ്റേഴ്‌സ്-ചെന്നൈ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു

By Manu
പതിനെട്ടടവും പയറ്റിയിട്ടും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല, ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യത മറ്റൊരു സമനിലയോടെ ഏറക്കുറെ അസ്തമിച്ചു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി സീസണിലെ അവസാന ഹോം മാച്ചിനിറങ്ങിയ മഞ്ഞപ്പട ചെന്നൈയ്ന്‍ എഫ്‌സിയുമായി ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഇനി ബ്ലാസ്്‌റ്റേഴ്‌സ് സെമി കളിക്കണമെങ്കില്‍ അദ്ഭുതം തന്നെ സംഭവിക്കണം.

ജയത്തിനായി പതിനെട്ടടവും പയറ്റിയിട്ടും ഗോള്‍ മാത്രം ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിക്കു വന്നില്ല. ചെന്നൈയെ നിഷ്പ്രഭരാക്കുന്നതായിരുന്നു മഞ്ഞപ്പടയുടെ പ്രകടനം. നിരവധി ഗോളവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനു ശ്രമിച്ചത്. ഒന്നാംപകുതിയില്‍ മലയാളി താരം സികെ വിനീതിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ രണ്ടാംപകുതിയില്‍ കറേജ് പെക്ക്യൂസന്റെ പെനല്‍റ്റി ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് വിഫലമാക്കുകയായിരുന്നു. തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഗോളെന്നുറപ്പിച്ച മൂന്നിലേറെ ഷോട്ടുകള്‍ കരണ്‍ജിത്ത് കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെ രക്ഷപ്പെടുത്തി. കരണ്‍ജിത്ത് തന്നെയാണ് കളിയിലെ കേമന്‍.

25 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാംസ്ഥാനത്തു തുടരുകയാണ്. ബെംഗളൂരുവിനെതിരേ ഇനി ഒരു മല്‍സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ശേഷിക്കുന്നത്. അവസാന കളി ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാവും ഇനി കേരളത്തിന്റെ സെമി സാധ്യത.

 മൂന്നു മാറ്റങ്ങളുമായി മഞ്ഞപ്പട

മൂന്നു മാറ്റങ്ങളുമായി മഞ്ഞപ്പട

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. ഡേവിഡ് പുള്‍ഗ, അരാത്ത ഇസൂമി, പ്രശാന്ത് എന്നിവര്‍ക്കു പകരം ദിമിതര്‍ ബെര്‍ബറ്റോവ്, മിലന്‍ സിങ്, ലാല്‍റുവാത്താര എന്നിവര്‍ ടീമിലെത്തി.

കളം വാണ് ബ്ലാസ്റ്റേഴ്‌സ്

കളം വാണ് ബ്ലാസ്റ്റേഴ്‌സ്

സെമി സാധ്യത ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ ഗോള്‍ദാഹത്തോടെ ആക്രമിച്ചു കളിച്ചു. ഇരുവിങുകളിലൂടെയും കുതിച്ചെത്തിയ മഞ്ഞപ്പട ചെന്നൈ ഗോള്‍മുഖത്ത് ഭീതി പരത്തി.
എന്നാല്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ച്് ബ്ലാസ്റ്റേഴ്‌സിനെ അസ്വസ്ഥരാക്കാനാണ് ചെന്നൈ ശ്രമിച്ചത്. സമനില പോലും തങ്ങളെ സെമിക്ക് അരികിലെത്തിക്കുമെന്നതിനാല്‍ വിജയത്തിനായുള്ള ശ്രമങ്ങളൊന്നും ആദ്യ 25 മിനിറ്റില്‍ അവരുടെ ഭാഗത്തു നിന്നുണ്ടായില്ല.

വിനീതിന്റെ വെടിയുണ്ട

വിനീതിന്റെ വെടിയുണ്ട

22ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഗോള്‍പോസ്റ്റ് ചെന്നൈയെ രക്ഷിച്ചു. ബെര്‍ബറ്റോവ് നല്‍കിയ മനോഹരമായ പാസ് ബോക്‌സിന് തൊട്ടരികില്‍ നിന്നും പിടിച്ചെടുത്ത വിനീത് ഡിഫന്‍ഡറെ ഒന്നു വെട്ടിയൊഴിഞ്ഞു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലതു പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ അതു സ്റ്റേ്ഡിയത്തെ സ്തബ്ധരാക്കി.

ബെര്‍ബയുടെ ഗോള്‍ ശ്രമം

ബെര്‍ബയുടെ ഗോള്‍ ശ്രമം

31ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഇത്തവണ ബബെര്‍ബറ്റോവിന്റെ ഊഴമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവില്‍ ബെര്‍ബയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ വോളി ചെന്നൈ താരം ഗണേഷിന്റെ ശരീരത്തില്‍ തട്ടി പുറത്തേക്കു പോവുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു

ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ചെന്നൈ മുന്നിലെത്തേണ്ടതായിരുന്നു. മിഹിലെവിച്ചിനൊപ്പം വണ്‍ ടച്ച് പാസ് കൈമാറി ജെജെ ബോക്‌സിനുള്ളിലേക്ക് കയറി. മിഹിലെവിച്ച് മറിച്ചു നല്‍കിയ പന്ത് ജെജെ സ്വീകരിക്കുമ്പേള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. എന്നാല്‍ താരത്തിന്റെ ഇടംകാല്‍ ഷോട്ട് പോസ്റ്റിന് തൊട്ടരികില്‍ കൂടെ പുറത്തുപോയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ശ്വാസം നേരെ വീണത്.

ഹരമായി പ്രിയ വാര്യരും

മാണിക്യമലരായ പൂവിയെന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ലോകം മുഴുവന്‍ ആരാധകരുടെ മനം കവര്‍ന്ന യുവ നടി പ്രിയ വാര്യര്‍ ബ്ലാസ്റ്റേഴ്‌സിനു പിന്തുണയുമായി ഗാലറിയിലുണ്ടായിരുന്നു. ടീമുടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തൊട്ടു പിറകിലായാണ് പ്രിയയും സിനിമയിലെ തന്റെ ഹീറോയായ റോഷനും ഇരുന്നത്. പ്രിയയുടെ സഹോദരനും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.

പെനല്‍റ്റി പാഴാക്കി പെക്ക്യൂസന്‍

പെനല്‍റ്റി പാഴാക്കി പെക്ക്യൂസന്‍

53ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് പെനല്‍റ്റിയിലൂടെ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. വലതുവിങിലൂടെ ചെന്നൈ പ്രതിരോധത്തെ കീറിമുറിച്ച് ബോക്‌സിനുള്ളിലെത്തിയ ബാള്‍വിന്‍സണിനെ ജെറി ഫൗള്‍ ചെയ്ത് വീഴ്ത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. എന്നാല്‍ കറേജ് പെക്ക്യൂസന്റെ ദുര്‍ബലമാ പെനല്‍റ്റി ഗോളി കരണ്‍ജിത്ത് സിങ് വലതു വശത്തേക്കു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ച് വീണ്ടും കരണ്‍ജിത്ത്

ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ച് വീണ്ടും കരണ്‍ജിത്ത്

ബ്ലാസ്‌റ്റേഴ്‌സിന് പെനല്‍റ്റി നിഷേധിച്ച ചെന്നൈ ഗോളി കരണ്‍ജിത്ത് 78ാം മിനിറ്റിലും മഞ്ഞപ്പടയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. അതിവേഗ നീക്കത്തിനൊടുവില്‍ ജാക്കിച്ചാന്ദ് സിങ് വലതുമൂലയില്‍ നിന്നു നല്‍കിയ പാസില്‍ ബാള്‍വിന്‍സണിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് കരണ്‍ജിത്ത് വലതു വശത്തേക്ക് പറന്നുയര്‍ന്ന് കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് വിനീതിന് ലഭിച്ചെങ്കിലും ശരിക്കും കണക്ട് ചെയ്യാന്‍ സാധിക്കാതിരുന്നതോടെ മറ്റൊരു ഗോളവസരം കൂടി ബ്ലാസ്്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തി.
81ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ ശ്രമം കൂടി കരണ്‍ജിത്ത് വിഫലമാക്കി. ബാള്‍വിന്‍സണിന്റെ കരുത്തുറ്റ ക്ലോസ്‌റേഞ്ച് വോളി കരണ്‍ജിത്ത് ഡൈവ് ചെയ്ത് പുറത്തേക്ക് കുത്തിയകറ്റി.

Story first published: Friday, February 23, 2018, 22:05 [IST]
Other articles published on Feb 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+